തലകള്‍ പലതും മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്, ആദ്യം രാഹുല്‍, പിന്നെ വൈഭവ്, ഒടുവില്‍ അഭിഷേക്, സഞ്ജുവിനെ പിന്നിലാക്കി ഇഷാൻ കിഷനും

Published : Apr 26, 2026, 09:10 AM IST
Abhishek Sharma-Ishan Kishan

Synopsis

ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസഞ്ചുറികളും നേടിയ അഭിഷേക് 36 ഫോറും 28 സിക്സും പറത്തി.

ജയ്പൂര്‍: ഓറഞ്ച് ക്യാപ് ഇന്നലെ തലകള്‍ മാറിമറിയുന്ന കാഴ്ചയായിരുന്നു ഐപിഎല്ലില്‍ കണ്ടത്. റണ്‍പൂരം കണ്ട രണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ ഓറഞ്ച് ക്യാപ് വീണ്ടും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ തലയിലെത്തി. എന്നാല്‍ അഭിഷേകിന്‍റെ ഓറഞ്ച് ക്യാപിന് എത്ര ദിവസത്തെ ആയുസ് ഉണ്ടാകുമെന്ന് ഇന്നത്തെ മത്സരങ്ങള്‍ കഴിയുമ്പോൾ മാത്രമെ അറിയാനാകു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് എട്ട് മത്സരങ്ങളില്‍ 54.29 ശരാശരിയിലും 212.29 സ്ട്രൈക്ക് റേറ്റിലും 380 റണ്‍സടിച്ചാണ് ഓറഞ്ച് ക്യാപ് വീണ്ടും തലയിലാക്കിയത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസഞ്ചുറികളും നേടിയ അഭിഷേക് 36 ഫോറും 28 സിക്സും പറത്തി. ഹൈദരാബാദിനെതിരെ രാജസ്ഥാനായി വെടിക്കെട്ട് സെഞ്ചുറി നേടിയ കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്ത്. 37 പന്തില്‍ 103 റണ്‍സെടുത്ത വൈഭവ് എട്ട് മത്സരങ്ങളില്‍ 357 റണ്‍സാണ് നേടിയിട്ടുള്ളത്. 44.63 ശരാശരിയും 234.86 എന്ന മാരക പ്രഹരശേഷിയും വൈഭവിനുണ്ട്. 31 ബൗണ്ടറികള്‍ നേടിയ വൈഭവ് 32 സിക്സുകളും പറത്തി.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 67 പന്തില്‍ 152 റണ്‍സടിച്ച് റെക്കോര്‍ഡിട്ട കെ എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മൂന്നാമത്. ഇന്നലെ സെഞ്ചുറിയടിച്ച് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയെങ്കിലും അതിന് മണിക്കൂറുകളുടെ ആയുസു പോലുമുണ്ടായില്ല. പിന്നാലെ വൈഭവ് സെഞ്ചുറി അടിച്ചതോടെ രാഹുലിന് ഓറഞ്ച് ക്യാപ് നഷ്ടമായി. 7 മത്സരങ്ങളില്‍ 59.50 ശരാശരിയും 187.89 സ്ട്രൈക്ക് റേറ്റിലും 357 റണ്‍സടിച്ച രാഹുൽ റണ്‍സുകളില്‍ വൈഭവിനൊപ്പമാണ്. ഹൈദരാബാദിനായി ഇന്നലെയും നിര്‍ണായക പ്രകടനം കാഴ്ചവെച്ച ഹെന്‍റിച്ച് ക്ലാസനാണ് 349 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാമത്. 49.86 ശരാശരിയുണ്ടെങ്കിലും ക്ലാസന്‍റെ സ്ട്രൈക്ക് റേറ്റ് 149.78 മാത്രമാണ്. 328 റണ്‍സുമായി വിരാട് കോലി ടോപ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി.

ഇന്നലെ രാജസ്ഥാനെതിരെ 31 പന്തില്‍ 74 റണ്‍സടിച്ച് ഹൈദരാബാദിന്‍റെ ടോപ് സ്കോററായതോടെ 312 റണ്‍സുമായി ഇഷാന്‍ കിഷന്‍ റണ്‍വേട്ടക്കാരില്‍ സഞ്ജു സാംസണെയും ശുഭ്മാന്‍ ഗില്ലിനെയും പിന്നിലാക്കി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 297 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആണ് ഏഴാമത്. ഇന്ന് ഗുജറാത്തിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ 293 റണ്‍സുമായി എട്ടാം സ്ഥാനത്താണ്. 58.60 ശരാശരിയുള്ള സഞ്ജുവിന് 178.65 സ്ട്രൈക്ക് റേറ്റുമുണ്ട്. ഇന്ന് ഗുജറാത്തിനെതിരെ മികവ് കാട്ടിയാല്‍ സഞ്ജുവിന് വീണ്ടും ടോപ് ഫൈവില്‍ തിരിച്ചെത്താം.

ഇന്നലെ ഡല്‍ഹിക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്ത പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗ് 297 റണ്‍സുമായി സഞ്ജുവിന് പിന്നില്‍ ഒമ്പതാം സ്ഥാനത്തുണ്ട്. 279 റണ്‍സെടുത്ത പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യരാണ് ടോപ് 10ല്‍ ഇടം നേടിയ മറ്റൊരു താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബെൻ സ്റ്റോക്സിന് ഇതെന്തുപറ്റി?, ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ രൂപമാറ്റം കണ്ട് ഞെട്ടി ആരാധകര്‍,പുതിയ മാറ്റത്തിന് കാരണം മുഖത്തേറ്റ പരിക്ക്
വൈഭവിന് മറുപടി നല്‍കി അഭിഷേകും കിഷനും, റണ്‍മല കയറി തിരിച്ചടിച്ച് ഹൈദരാബാദ്, രാജസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന്