ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളല്ല, ഏഷ്യാ കപ്പ് റണ്‍വേട്ടയിലും വിക്കറ്റ് കൊയ്ത്തിലും മുന്നില്‍ ശ്രീലങ്കൻ താരങ്ങള്‍

Published : Aug 14, 2025, 08:40 PM IST
India vs Pakistan

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ റൺവേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിൽ നിൽക്കുന്ന താരങ്ങളെ പരിചയപ്പെടാം.

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് അടുത്ത മാസം ഒമ്പതിന് യുഎഇയില്‍ തുടക്കമാകുമ്പോള്‍ ഏഷ്യാ കപ്പ് ചരിത്രത്തില്‍ വിക്കറ്റ് വേട്ടയിലും റണ്‍വേട്ടയിലും മുന്നിലുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കണക്കിലെടുത്ത് ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് പരിഗണിച്ച് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്‍റ് നടത്തിയിരുന്നത്. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ഇന്ത്യയാണ് ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യൻമാര്‍.ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം ഇന്ത്യയാണെങ്കിലും റണ്‍വേട്ടയിലോ വിക്കറ്റ് വേട്ടയിലോ ഇന്ത്യക്കാരല്ല മുന്നിലെന്നതാണ് കൗതുകകരം. 

ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ ശ്രീലങ്കയുടെ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയാണ്. 53 റൺസ് ശരാശരിയില്‍ 1220 റണ്‍സാണ് ജയസൂര്യ ഏഷ്യാ കപ്പില്‍ നിന്ന് അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തും മറ്റൊരു ശ്രീലങ്കന്‍ താരമാണ്. ലങ്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പറായ കുമാര്‍ സംഗക്കാരയാണ് ഏഷ്യാ കപ്പ് റണ്‍വേട്ടയില്‍ രണ്ടാമത്1075 റണ്‍സാണ് സംഗക്കാര ഏഷ്യാ കപ്പില്‍ നിന്ന് അടിച്ചെടുത്തത്. ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്. 971 റണ്‍സാണ് സച്ചിന്‍ ഏഷ്യാ കപ്പില്‍ നിന്ന് നേടിയത്.

വിക്കറ്റ് വേട്ടയിലും ലങ്കാധിപത്യം വിക്കറ്റ് വേട്ടക്കാരിലും ഒന്നാമത് ഒരു ശ്രീലങ്കന്‍ താരമാണ്. ലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. 24 മത്സരങ്ങളില്‍ 30 വിക്കറ്റുകളാണ് മുരളീധരന്‍ വീഴ്ത്തിയത്. രണ്ടാം സ്ഥാനത്തും ലങ്കന്‍ താരമാണ്. ലങ്കന്‍ പേസറായിരുന്ന ലസിത് മലിംഗ. 29 വിക്കറ്റുകളാണ് മലിംഗ് എഷ്യാ കപ്പില്‍ എറിഞ്ഞിട്ടത്. എട്ട് മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റെടുത്തിട്ടുള്ള ലങ്കയുടെ മിസ്റ്ററി സ്പിന്നര്‍ അജാന്ത മെന്‍ഡിസാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ ടൂര്‍ണമെന്‍റ് ടി20 ഫോര്‍മാറ്റിലേക്ക് മാറിയശേഷം നടന്ന രണ്ട് ടൂര്‍ണമെന്‍റില്‍ 421 റണ്‍സുമായി വിരാട് കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാമതായത്. 13 വിക്കറ്റെടുത്ത ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം
ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍