
കറാച്ചി: ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിനെ തോല്‍പ്പിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഡയറക്ടർ ആക്വിബ് ജാവേദ്. ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് അക്വിബ് ജാവേദ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. ടീമിലെ യുവതാരങ്ങൾ പ്രതീക്ഷ കാക്കുമെന്നും മുൻ പാക് താരം കൂടിയായ ആക്വിബ് ജാവേദ് പറഞ്ഞു.
ഈ ടീമിന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ വമ്പന്‍ പോരാട്ടം ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം തന്നെയാണ്. എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാവുന്നതാണ്. ഞങ്ങളുടെ ടീമിന് ആരെയും തോല്‍പ്പിക്കാനാവും. ഞങ്ങള്‍ ഇന്ത്യയെ വീഴ്ത്താനും തയാറാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അതിനെക്കുറിച്ച് പറഞ്ഞ് കളിക്കാരുടെമേല്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അക്വിബ് ജാവേദ് പറഞ്ഞു. നേരത്തെ ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ മതിയായിരുന്നുവെന്നും ഇല്ലെങ്കില്‍ ഇന്ത്യൻ ടീം പാകിസ്ഥാനെ നാണംകെടുത്തുമെന്നും പാക് മുന്‍ താരം ബാസിത് അലി പറഞ്ഞിരുന്നു.
സീനിയർ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാൻ ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാബറിന്‍റെയും റിസ്‌വാന്‍റെയും സമീപകാലത്തെ മോശം പ്രകടനത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. സൽമാൻ അലി ആഘയാണ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ നയിക്കുക.
ഫഖർ സമാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്, പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വെസ്റ്റിൻഡീസ് പരമ്പരയിലും മോശം പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ ടീമിന് ഏറെ നിർണായകമാണ്.
ഏഷ്യാ കപ്പിനുമുള്ള പാകിസ്ഥാന്‍ ടീം: സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, സാഹിബ്‌സാദ ഫർഹാൻ, സലിംസാദ ഫർഹാൻ, ഷാഹിർഫ്, സലീം അഹമ്മദ് സുഫ്യാൻ മൊഖിം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക