മെസ്സിയോ റൊണാള്‍ഡോയോ 'GOAT'; മറുപടി നല്‍കി മുള്ളര്‍

Published : Sep 13, 2022, 11:20 PM ISTUpdated : Sep 13, 2022, 11:21 PM IST
മെസ്സിയോ റൊണാള്‍ഡോയോ 'GOAT'; മറുപടി നല്‍കി മുള്ളര്‍

Synopsis

മുള്ളറുടെ അഭിപ്രായത്തില്‍ മെസ്സിയെക്കാള്‍ കേമന്‍ റൊണാള്‍ഡോ ആണ്. അതിന് അദ്ദേഹം പറയുന്ന കാരണമാകട്ടെ, തനിക്ക് മെസ്സിക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടെന്നും എന്നാല്‍ റൊണാള്‍ഡോക്കെതിരെ അതില്ലെന്നുമാണ്. അതുപോലെ വര്‍ഷങ്ങളോളം ബയേണ്‍ മ്യൂണിക്കിലെ സഹതാരമായിരുന്ന റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണോ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സേമയാണോ കേമനെന്ന ചോദ്യത്തിന് ലെവന്‍ഡോവ്സ്കി എന്നായിരുന്നു മുള്ളറുടെ മറുപടി.

മ്യൂണിക്: ഫുട്ബോള്‍ ലോകം കാലങ്ങളായി ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യുന്ന ചോദ്യത്തിന് ഉത്തരവുമായി ബയേണ്‍ മ്യൂണിക് സ്ട്രൈക്കര്‍ തോമസ് മുള്ളര്‍. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ബാഴ്സലോണയുമായുള്ള പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലിയോണല്‍ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഏറ്റവും മികച്ചവനെന്ന ചോദ്യത്തിന് മുള്ളര്‍ മറുപടി നല്‍കിയത്.

മുള്ളറുടെ അഭിപ്രായത്തില്‍ മെസ്സിയെക്കാള്‍ കേമന്‍ റൊണാള്‍ഡോ ആണ്. അതിന് അദ്ദേഹം പറയുന്ന കാരണമാകട്ടെ, തനിക്ക് മെസ്സിക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടെന്നും എന്നാല്‍ റൊണാള്‍ഡോക്കെതിരെ അതില്ലെന്നുമാണ്. അതുപോലെ വര്‍ഷങ്ങളോളം ബയേണ്‍ മ്യൂണിക്കിലെ സഹതാരമായിരുന്ന റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണോ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സേമയാണോ കേമനെന്ന ചോദ്യത്തിന് ലെവന്‍ഡോവ്സ്കി എന്നായിരുന്നു മുള്ളറുടെ മറുപടി.

അബദ്ധത്തില്‍ പോലും പന്ത് 'ലെവന്' പാസ് ചെയ്യരുത്, മുള്ളര്‍ക്ക് മുന്നറിയിപ്പുമായി മാനെ

ഈ സീസണില്‍ ബയേണിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ മുള്ളര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുണ്ടസ് ലീഗയില്‍ ബയേണിനായി ബൂട്ടുകെട്ടിയ ആറ് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് മുള്ളര്‍ക്ക് സ്കോര്‍ ചെയ്യാനായത്. അതേസമയം ബയേണിലെ സഹാതരവും ഇപ്പോള്‍ ബാഴ്സയുടെ മുന്നേറ്റനിരയിലെ കുന്തമുനയുമായി ലെവന്‍ഡോവ്സ്കി ബാഴ്സ കുപ്പായത്തില്‍ കളിച്ച ആറ് കലികളില്‍ ഒമ്പത് ഗോളുകളുമായി മിന്നുന്ന ഫോമിലാണ്.

8-2ന്റെ കണക്കുതീര്‍ക്കണം, കടം വേറെയും ബാക്കി! യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് ബയേണിനെതിരെ

എട്ടു വര്‍ഷം ബയേണിന്‍റെ ഗോളടി യന്ത്രമായിരുന്ന ലെവന്‍ഡോവ്സ്കി ഈ സീസണിലാണ് ബാഴ്സ കുപ്പായത്തിലെത്തിയത്. ബയേണ്‍ കുപ്പായത്തില്‍ 344 ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയിട്ടുള്ളത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ന് ബാഴ്സ ബയേണിനെതിരെ ഇറങ്ങുമ്പോള്‍ ലെവന്‍ഡ്വ്സ്കിയുടെ ഗോളടി മികവിലാണ് പ്രതീക്ഷ വെക്കുന്നത്. സമീപകാലത്ത് ബാഴ്സക്കെതിരെ ബയേണിന് മികച്ച റെക്കോര്‍ഡാണുള്ളത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ബയേണിനോട് 8-2നാണ് ബാഴ്സ തകര്‍ന്നടിഞ്ഞത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല