ഇപ്പോഴും അവരാണ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, മനസു തുറന്ന് സഞ്ജു സാംസണ്‍

Published : Nov 25, 2023, 07:04 PM ISTUpdated : Nov 25, 2023, 08:19 PM IST
ഇപ്പോഴും അവരാണ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, മനസു തുറന്ന് സഞ്ജു സാംസണ്‍

Synopsis

അണ്ടര്‍ 13 കാലം മുതല്‍ ഒരുമിച്ച് കളിക്കുന്ന നാലുപേരാണ് ഇപ്പോഴും തന്‍റെ അടുത്ത സുഹൃത്തുക്കളെന്ന് സഞ്ജു പറഞ്ഞു.

തിരുവനന്തപുരം: ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിക്കാത്തതിന്‍റെ നിരാശയിലാണ് മലയാളി ആരാധകര്‍. നാളെ തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ലോക്കല്‍ ബോയ് ആയ സ‍ഞ്ജു ഇല്ലാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. ഇതിനിടെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആരൊക്കെയെന്ന് തുറന്നു പറയുകയാണ് സഞ്ജു.

ധന്യാ വര്‍മയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു അടുത്ത സുഹൃത്തുക്കളെക്കുറിച്ച് പറഞ്ഞത്. തന്‍റെ സുഹൃത്തുക്കളെല്ലാം ക്രിക്കറ്റില്‍ നിന്നുള്ളവരാണെന്ന് സഞ്ജു പറഞ്ഞു. അണ്ടര്‍ 13 കാലം മുതല്‍ ഒരുമിച്ച് കളിക്കുന്ന നാലുപേരാണ് ഇപ്പോഴും തന്‍റെ അടുത്ത സുഹൃത്തുക്കളെന്ന് സഞ്ജു പറഞ്ഞു. അണ്ടര്‍ 13 തലത്തില്‍ കേരളത്തിനുവേണ്ടി കളിക്കുമ്പോള്‍ എന്‍റെ കൂടെയുണ്ടായിരുന്ന ഇപ്പോഴെന്‍റെ മാനേജര്‍ കൂടിയായ ഇഖ്‌ലാസ് നാഹ, രാഹുല്‍ രാഘവന്‍, ഫാബിത് ഫറൂഖ് എന്നിവര്‍ തന്നെയാണ് ഇപ്പോഴും എന്‍റെ സുഹൃത്തുക്കള്‍.

മുംബൈയുടെ വമ്പിന് മുന്നില്‍ വീണു, സച്ചിനും സഞ്ജുവും തിളങ്ങിയിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

രണ്ട് മാസം മുമ്പ് ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഏഷ്യാ കപ്പില്‍ കളിക്കാനായി ശ്രീലങ്കയിലേക്ക്  റിസര്‍വ് താരമായി ഞാന്‍ പോയിരുന്നു. അന്നും ഇവര്‍ തന്നെയായിരുന്നു എന്‍റെ കൂടെയുണ്ടായിരുന്നത്. ഞാന്‍ കളിക്കാന്‍ സാധ്യത കുറവാണെന്ന് എനിക്കറിയാമായിരുന്നു. ഓഫ് ദ ഫീല്‍ഡ് കുറേ സമയം കിട്ടുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അന്ന് ഞങ്ങള്‍ അടിച്ചു പൊളിച്ചു. ചെറുപ്പകാലം മുതല്‍ ഈ സമയം വരെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയുന്നത് ഇവര്‍ മാത്രമാണ്.

ക്രിക്കറ്റില്‍ നിന്നുള്ളവരാണ് അവരെല്ലാം. ഞങ്ങള്‍ ആദ്യമായി പരസ്പരം കാണുമ്പോള്‍ ചെറിയ കുട്ടികളായിരുന്നു. ഒന്നും ആവാത്തവരായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം നല്ലപോലെ അറിയാമെന്നും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും സഞ്ജു പറഞ്ഞു. ഓള്‍ റൗണ്ടറായ ഇഖ്‌ലാസ് നാഹ പുതുച്ചേരിക്ക് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍