ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്ലബ്ബും ശക്തമായ നിലയില്‍

Published : Oct 24, 2026, 03:46 PM IST
KCA Cricket

Synopsis

കെ സി എ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബും മികച്ച പ്രകടനം കാഴ്ചവച്ചു. ബി കെ 55 കേരളയ്‌ക്കെതിരെ തൃപ്പൂണിത്തുറ 340 റൺസെടുത്തപ്പോൾ, എസ് ജി ക്രിക്കറ്റ് സ്കൂളിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് മികച്ച ലീഡ് നേടി.

കൊച്ചി: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കെ സി എ. ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ബി കെ 55 കേരളയ്‌ക്കെതിരെ 340 റണ്‍സിന്റെ മികച്ച സ്‌കോറുയര്‍ത്തി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്. മറ്റൊരു മത്സരത്തില്‍ എറണാകുളം എസ് ജി ക്രിക്കറ്റ് സ്‌കൂളിനെതിരെ ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 267 റണ്‍സെടുത്തു.

ആര്‍. അശ്വിന്റെയും എഡ്വിന്‍ എല്‍ദോസിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ബി കെ 55 കേരളയ്‌ക്കെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അശ്വിന്‍ 105 റണ്‍സും എഡ്വിന്‍ 104 റണ്‍സും എടുത്തു. 52 റണ്‍സെടുത്ത സായ് ഗോവിന്ദും മികച്ച പ്രകടനം കാഴ്ചവച്ചു. തൃപ്പൂണിത്തുറയുടെ ഇന്നിങ്‌സ് 340 റണ്‍സില്‍ അവസാനിച്ചു. ബി കെ 55 കേരളയ്ക്ക് വേണ്ടി എ എം ഭഗത് മൂന്നും സെഹാന്‍ മുഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്‌കൂള്‍ 72 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആനന്ദ് സായുടെ പ്രകടനമാണ് എസ്.ജി. ക്രിക്കറ്റ് സ്‌കൂളിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്. മുഹമ്മദ് റെഹാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ്. ലിറ്റില്‍ മാസ്റ്റേഴ്‌സിന് വേണ്ടി ആരോണ്‍ അലക്‌സ് 125 റണ്‍സും ബി. ദേവര്‍ഷ് 66 റണ്‍സും അഭിറാം ജി# ബി. 65 റണ്‍സും എടുത്തു. എസ്.ജി. ക്രിക്കറ്റ് സ്‌കൂളിന് വേണ്ടി എസ്. വൈഷ്ണവും തേജസ് എം. ജിജുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറ്റൊരു മത്സരത്തില്‍ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 267 റണ്‍സിന് പുറത്തായി. 115 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രീഹരി പ്രസാദാണ് ആത്രേയയ്ക്ക് വേണ്ടി തിളങ്ങിയത്. മുഹമ്മദ് ഫാറൂഖ് 35 റണ്‍സെടുത്തു. വിന്റേജിന് വേണ്ടി കാര്‍ത്തി മജു മൂന്നും ആര്‍. ധക്ഷ്, അഫ്രാസ് സൂയിസ്, വസിഷ്ഠ് അരുണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഗംഭീറിന്റേയും കോട്ടക്കിന്റേയും വാക്കുകള്‍ പ്രചോദനമായി'; ഇന്ത്യയെ വിജയിപ്പിച്ച ഇന്നിംഗ്‌സിന് ശേഷം തിലക് വര്‍മ
മുംബൈ ഇന്‍ഡ്യന്‍സിന്റെ പുതിയ മുഖ്യ പരിശീലകനായി കീറോണ്‍ പൊള്ളാര്‍ഡ്; പുതിയ ഉത്തരവാദിത്തത്തില്‍ സന്തോഷമെന്ന് മുന്‍ താരം