
മുംബൈ: കുട്ടിക്രിക്കറ്റിന്റെ ലോകകിരീടം നിലനിര്‍ത്താന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോം മാത്രമാണ് ടീമിന് ആശങ്കയാവുന്നത്. സൂര്യയ്ക്ക് പകരം തിലക് വര്‍മയാകും ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ മൂന്നാം നമ്പറിലെത്തുക. വര്‍ഷങ്ങളായി കിംഗ് കോലി മിന്നിത്തിളങ്ങിയ ടീം ഇന്ത്യയുടെ മൂന്നാം നമ്പര്‍. കോലി വിരമിച്ച ശേഷമുള്ള ആദ്യ ലോകകപ്പിലാണ് ഇന്ത്യയ്ക്കായി തിലക് മൂന്നാമതായി എത്തുക.
സാധാരണയായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു വണ്‍ഡൗണായി എത്തിയിരുന്നത്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ സൂര്യ വിഷമിക്കുന്ന സാഹചര്യത്തിലാണ് തിലക് മൂന്നാം നമ്പറിലേക്കെത്തുന്നത്. പരിശീലകനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ക്യാപ്റ്റന്‍. ഏഷ്യകപ്പ് ഫൈനലിലടക്കം മികച്ച പ്രകടനം നടത്തിയാണ് തിലക് ഇന്ത്യയുടെ പ്രതീക്ഷയാവുന്നത്. ശുഭ്മാന്‍ ഗില്ലിനെ ടോപ് ഓഡറിലിറക്കിയുള്ള പരീക്ഷണമടക്കം കണ്ട കഴിഞ്ഞ പത്ത് മാസങ്ങളില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ മാറി മാറി തിലക് എത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ താരം മൂന്നാം നമ്പറിലെത്തിയ താരം 42 പന്തില്‍ 73 റണ്‍സെടുത്തു. മൂന്നാം നമ്പറില്‍ തിലകെത്തിയാല്‍ നാലാമതായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തും. 22 മത്സരങ്ങളിലായി അര്‍ധ സെഞ്ച്വറി കണ്ടെത്താന്‍ കഴിയാത്ത ക്യാപ്റ്റന്റെ ഫോമാണ് ടീമിന്റെ ആശങ്ക. കിവീസിനെതരായ ട്വന്റി 20 പരമ്പരയോടെ സൂര്യ തിരികെ ഫോമിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!