ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; കനത്ത മഴയില്‍ ടോസ് വൈകുന്നു

By Web TeamFirst Published Sep 15, 2019, 6:57 PM IST
Highlights

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ കാരണം വൈകുന്നു. ധരംശായില്‍ ഇതുവരെ ടോസിടാന്‍ സാധിച്ചിട്ടില്ല. ഇടയ്ക്കിടെ എത്തുന്ന മഴയാണ് വില്ലനായിരിക്കുന്നത്. ഇതുകാരണം ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കഴിയുന്നില്ല.

ധരംശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ കാരണം വൈകുന്നു. ധരംശായില്‍ ഇതുവരെ ടോസിടാന്‍ സാധിച്ചിട്ടില്ല. ഇടയ്ക്കിടെ എത്തുന്ന മഴയാണ് വില്ലനായിരിക്കുന്നത്. ഇതുകാരണം ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കഴിയുന്നില്ല. മഴ മുഴുവനായി മാറിയെങ്കില്‍ മാത്രമെ ഇനി ഗ്രൗണ്ട് ജോലികള്‍ പുനരാരംഭിക്കുകയുള്ളൂ. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ധരംശാലയില്‍ നടക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമൊരുക്കാനാണ് ഇന്ത്യ ശ്രമക്കുന്നത്. അതുകൊണ്ട് തന്നെ സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. 

സ്പിന്‍ വകുപ്പില്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുക. ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.

click me!