ഐപിഎല്ലില്‍ വീണ്ടും കൂടുമാറ്റം; ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സില്‍, കിംഗ്‌സ് ഇലവന്റെ യുവതാരം രാജസ്ഥാന്‍ റോയല്‍സില്‍

By Web TeamFirst Published Nov 13, 2019, 7:19 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും താരങ്ങളുടെ കൂടുമാറ്റം. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനായി കളിച്ച ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് അടുത്തവര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സിയിലെത്തും.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും താരങ്ങളുടെ കൂടുമാറ്റം. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനായി കളിച്ച ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് അടുത്തവര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സിയിലെത്തും. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ചിരുന്ന അങ്കിത് രജ്പൂത് രാജസ്ഥാന്‍ റോയല്‍സിലേക്കും കൂടുമാറി.

ഇതുവരെ 23 ഐപിഎല്‍ മത്സരങ്ങളില്‍ 22 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ് രജ്പൂത്. 2018 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് വില്‍ക്കുന്ന രണ്ടാമത്തെ താരമാണ് രജ്പൂത്. നേരത്തെ ആര്‍ അശ്വിനെ ഡല്‍ഹിക്ക് കൈമാറിയിരുന്നു. ജഗദീഷ് സുജിത്താണ് പകരം കിംഗ്‌സ് ഇലവനിലെത്തിയത്. 

രണ്ട് സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കളിച്ച ശേഷമാണ് ബോള്‍ട്ട് മുംബൈയിലെത്തുന്നത്. 33 മത്സരങ്ങള്‍ കളിച്ച ബോള്‍ട്ടിന്റെ അക്കൗണ്ടില്‍ 38 വിക്കറ്റുകളുണ്ട്.

click me!