
മുംബൈ: പലപ്പോഴും പരിഹാസ ട്വീറ്റുകളും മറ്റുമായി ഐസ്‌ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്താറുണ്ട്. എന്നാല്‍ അവരുടെ അവരുടെ മറ്റൊരു ട്വീറ്റാണ് ചര്‍ച്ചാവിഷയം. അതും ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീം പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ (Virat Kohli) പന്ത്രണ്ടാമനായി പ്രഖ്യാപിച്ചതാണത്.
പലരും ഒരല്‍പം ദേഷ്യത്തോടെയാണ് ട്വീറ്റില്‍ പ്രതികരിച്ചത്. ഇപ്പോഴത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് (Rahul Dravid) ടീമിന്റെ ക്യാപ്റ്റന്‍ എന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ (VVS Laxman) എന്നിവര്‍ക്കൊന്നും പ്ലയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യക്കായ 101 ടെസറ്റുകള്‍ കളിച്ചിട്ടുള്ള കോലിയെ ഒഴിവാക്കിയതാണ് പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലി ആറാം സ്ഥാനത്താണ്. ഇതില്‍ 27 സെഞ്ചുറികളും ഉള്‍പ്പെടും. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ കോലി 12-ാമന്‍.
ഐസ്‌ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഇലവന്‍: സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിജയ് ഹസാരെ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), കപില്‍ ദേവ്, ആര്‍ ആശ്വിന്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, ജസ്പ്രിത് ബുമ്ര.
റിസര്‍വ് താരങ്ങള്‍: വിരാട് കോലി, ബി എസ് ചന്ദ്രശേഖര്‍, രവീന്ദ്ര ജഡേജ, സഹീര്‍ ഖാന്‍, വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിംഗ്.
ട്വീറ്റിനോട് മറുപടിയായി വന്ന ചില പ്രതികരണങ്ങള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!