
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സെഞ്ചുറിയോടെ ലോകകപ്പ് ടീമിലെ നാലാം നമ്പര്‍ സ്ഥാനം കെ എല്‍ രാഹുല്‍ ഉറപ്പിച്ചതായി ആരാധകര്‍. ഐപിഎല്ലിന് മുമ്പ് വിവാദങ്ങളിലും ഫോം നഷ്ടത്തിലും പെട്ട് ഉഴറിയിരുന്ന രാഹുല്‍ ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ നാലാം നമ്പറിലേക്കുള്ള അവകാശവാദം ശക്തമാക്കിയെന്നാണ് ആരാധകപക്ഷം.
നാലാം നമ്പറിലേക്ക് കണ്ടുവെച്ചിരുന്ന അംബാട്ടി റായിഡു ഐപിഎല്ലില്‍ നിറം മങ്ങുകയും ഋഷഭ് പന്ത് ആദ്യ മത്സരങ്ങളിലെ വെട്ടിക്കെട്ടിനുശേഷം കാര്യമായ പ്രകടനം പുറത്തെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ തന്നെയാണ് അനുയോജ്യനെന്നാണ് ഭൂരിഭാഗം ആരാധകരും കരുതുന്നത്.