അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Published : Sep 07, 2019, 10:13 PM IST
അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Synopsis

മൂന്ന് റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ(3) തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അര്‍ജ്ജുന്‍ ആസാദും തിലക് വര്‍മയും ചേര്‍ന്ന് 183 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.

മൊറാട്ടുവ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ 60 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അര്‍ജ്ജുന്‍ ആസാദിന്റെയും തിലക് വര്‍മയുടെയും സെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ത്തില്‍ 305 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന് 46.4 ഓവറില്‍ 245 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്ന് റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ(3) തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അര്‍ജ്ജുന്‍ ആസാദും തിലക് വര്‍മയും ചേര്‍ന്ന് 183 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായി സ്കോര്‍ ചെയ്യാനായില്ലെങ്കിലും ഷാഷത്ത് റാവത്തും(18), അഥര്‍വ അങ്കോലേക്കറും(16 നോട്ടൗട്ട്) ചേര്‍ന്ന് ഇന്ത്യയെ 300 കടത്തി.

മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാനായി റൊഹൈല്‍ നാസിര്‍(108 പന്തില്‍ 117)സെഞ്ചുറി നേടിയെങ്കിലും മറ്റഅ ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും കാര്യമായ പിന്തുണ നല്‍കാനായില്ല. 43 റണ്‍സെടുത്ത മൊഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അങ്കൊലേക്കര്‍ മൂന്നും വിദ്യാധര്‍ പാട്ടീല്‍, സുഷാന്ത് മിശ്ര എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ, കുവൈത്തിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. ഒമ്പതിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും; ഇന്ത്യ-ശ്രീലങ്ക നാലാം വനിതാ ടി20 ഇന്ന്