
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഒമാനെ 42 റൺസിന് തോൽപ്പിച്ച് യുഎഇ. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒമാൻ 18.4 ഓവറിൽ 130 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ അലിഷൻ ഷറഫു (38 പന്തിൽ 51), മുഹമ്മജ് വസീം (54 പന്തിൽ 69) എന്നിവരുടെ ബാറ്റിങ് മികവാണ് യുഎഇക്ക് തുണയായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 88 റൺസെടുത്തു. സൊഹൈബ് ഖാൻ (21), ഹർഷിത് കൗശിക് (19) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഒമാൻ വെല്ലുവിളിയുയർത്തിയില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നു. 24 റൺസെടുത്ത ആര്യൻ ബിഷ്ടാണ് ടോപ് സ്കോററർ. ജതീന്ദർ സിങ്, വിനായക് ശുക്ല എന്നിവർ 20 റൺസ് നേടി. 4 ഓവറിൽ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് ജുനൈദ് സിദ്ദിഖാണ് ഒമാനെ തകര്‍ത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!