ഇന്ത്യയുടെ ഒന്നാം റാങ്ക് സ്വന്തമാക്കിയതിന് പിന്നാലെ അടുത്തലക്ഷ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

By Web TeamFirst Published May 2, 2020, 4:30 PM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുക എന്നത് ഓസ്ട്രേലിയയുടെ ലക്ഷ്യമാണ്. പക്ഷെ ആത്യന്തികലക്ഷ്യം ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിക്കുക എന്നത് തന്നെയാണ്.

സിഡ്നി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് സ്വന്തമാക്കിയതിന് പിന്നാലെ അടുത്തലക്ഷ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കുകയാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുക എന്നത് ഓസ്ട്രേലിയയുടെ ലക്ഷ്യമാണ്. പക്ഷെ ആത്യന്തികലക്ഷ്യം ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിക്കുക എന്നത് തന്നെയാണ്. അതുപോലെ ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുമ്പോഴും ഇന്ത്യയെ കീഴടക്കണം. കാരണം ഏറ്റവും മികച്ച ടീമിനെ കീഴടക്കുമ്പോള്‍ മാത്രമെ നീങ്ങളുടെ റാങ്കിംഗ് സാധൂകരിക്കപ്പെടുന്നുള്ളു.

Also Read: ഇത്തവണ കുറച്ച് കടുക്കും; ഓസീസ് പര്യടനത്തിന് മുമ്പ് മുന്നറിയിപ്പുമായി രോഹിത് ശര്‍മ

ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തി എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. പക്ഷെ ഒന്നാം സ്ഥാനത്തിരിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ പിന്തുടരുമെന്ന കാര്യം മറക്കരുത്. കുറച്ചുകാലം ഞങ്ങളായിരുന്നു ഒന്നാം സ്ഥാനത്തിന് പിന്നാലെ പോയിരുന്നത്. ഇനി ഞങ്ങളുടെ പുറകെയായിരിക്കും മറ്റ് ടീമുകള്‍. കഴിഞ്ഞ കുറച്ചുകാലമായി ഗ്രൗണ്ടിലും പുറത്തും ഓസ്ട്രേലിയ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ലാംഗര്‍ പറഞ്ഞു.

Also Read:അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ധോണി കട്ട കലിപ്പിലായ അഞ്ച് നിമിഷങ്ങള്‍

ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീം ടി20 ലോകകപ്പ് ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ലാംഗര്‍ പറഞ്ഞു. ലോകകപ്പ് ജയിക്കുക എന്നത് എത്രമാത്രം കഠിനമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. എങ്കിലും എല്ലാം നേരായവഴിക്ക് വന്നാല്‍ ഫിഞ്ചിന്റെ ടീം ടി20 ലോകകപ്പ് ഉയര്‍ത്തുമെന്നും ലാംഗര്‍ വ്യക്തമാക്കി.

click me!