പിടിച്ച് നിന്നത് ജയ്സ്വാള്‍ മാത്രം; കൗമാര ലോകകപ്പ് ഫൈനലില്‍ ഇന്ത്യ 177ന് പുറത്ത്

By Web TeamFirst Published Feb 9, 2020, 5:25 PM IST
Highlights

121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും പായിച്ച ജയ്‍സ്വാള്‍ 88 റണ്‍സ് നേടി. 38 റണ്‍സെടുത്ത തിലക് വര്‍മ, 22 റണ്‍സെടുത്ത ധ്രുവ് ജുരല്‍ എന്നിവര്‍ മാത്രമാണ് ജസ്‍സ്വാളിനെ കൂടാതെ രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി അവിശേക് ദാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷോറിഫുള്‍ ഇസ്ലാം, തന്‍സീം ഹസന്‍ സാക്കിബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി

പൊച്ചെഫെസ്‌ട്രൂം: കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശിന് മുന്നില്‍ കൗമാര ലോകകപ്പിന്‍റെ കലാശ പോരില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 177 റണ്‍സിന് പുറത്താക്കി. ഓപ്പണറായി ഇറങ്ങി കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ച് നിന്ന യശ്വസി ജയ്‍സ്വാള്‍ ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചിരിക്കുന്നത്.

121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും പായിച്ച ജയ്‍സ്വാള്‍ 88 റണ്‍സ് നേടി. 38 റണ്‍സെടുത്ത തിലക് വര്‍മ, 22 റണ്‍സെടുത്ത ധ്രുവ് ജുരല്‍ എന്നിവര്‍ മാത്രമാണ് ജസ്‍സ്വാളിനെ കൂടാതെ രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി അവിശേക് ദാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷോറിഫുള്‍ ഇസ്ലാം, തന്‍സീം ഹസന്‍ സാക്കിബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പാകിസ്ഥാനെ സെമിയില്‍ തരിപ്പണമാക്കിയ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തപ്പോള്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. മുറാദിന് പകരം അവിഷേക് പ്ലേയിംഗ് ഇലവനിലെത്തി. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്.

റണ്‍സ് സ്വന്തമാക്കാന്‍ ഓപ്പണര്‍മാര്‍ വിഷമിച്ചപ്പോള്‍ സ്കോര്‍ബോര്‍ഡ് പതിയെ മാത്രമാണ് ചലിച്ചത്. ആറാം ഓവറില്‍ സക്സേനയെ മഹ്മ്മദുള്‍ ഹസന്‍റെ കൈയില്‍ എത്തിച്ച് അവിശേക് ദാസ് ആണ് ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കിയത്.  എന്നാല്‍, പിന്നീടെത്തിയ തിലക് വര്‍മ ജയ്‍സ്വാളിനൊപ്പം പിടിച്ച് നിന്നതോടെ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മുന്നോട് പോയി. പക്ഷേ 65 പന്തില്‍ 38 റണ്‍സെടുത്ത തിലക് വര്‍മ്മയെ തന്‍സീം മടക്കി.

നായകന്‍ പ്രിയം ഗാര്‍ഗും അധികം വൈകാതെ കീഴടങ്ങി. ധ്രുവിനെ കൂട്ടുപിടിച്ച് ജയ്സ്വാള്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. സെഞ്ചുറിയിലേക്ക് മുന്നേറിയ ജയ്‍സ്വാളിനെ ഷോറിഫുള്‍ വീഴ്ത്തിയതോടെ 200 കടക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. റണ്‍ഔട്ടിലൂടെ ധ്രുവും പുറത്തായതോടെ അധികം വൈകാതെ ഇന്ത്യന്‍ പോരാട്ടത്തിനും അവസാനമായി.

click me!