
തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ഉടന്‍ ചുമതലയേല്‍ക്കും. ഒരു മുന്‍ ക്രിക്കറ്റ് താരം ആ സ്ഥാനത്ത് തിരിച്ചെത്തുന്നതില്‍ ക്രിക്കറ്റ് ആരാധകര്‍ക്കും സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് സൗരവ് ഗാംഗുലിയെ പോലെ ക്രിക്കറ്റ് അംഗീകരിച്ച ഒരാള്‍. ഒരുകാലത്ത് പലരുടെയും ആരാധനാപാത്രമായിരുന്നു സൗരവ് ഗാംഗുലി. അത്തരത്തില്‍ ഒരു ആരാധകനായിരുന്നു മലയാള സിനിമതാരം ഉണ്ണി മുകുന്ദന്‍.
ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന വാര്‍ത്ത ഉണ്ണിയേയും ഏറെ സന്തോഷിപ്പിച്ചു. ഉണ്ണി അത് ഫേസ്ബുക്കിലൂടെ പ്രകടമാക്കുകയായിരുന്നു. ഉണ്ണി പറയുന്നതിങ്ങെ... ''ഗാഗുംലിയുടെ വിരമിക്കലിന് ശേഷം ഞാന്‍ ക്രിക്കറ്റ് പിന്തുടരുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ക്രിക്കറ്റ് വീണ്ടും പിന്തുടരാന്‍ ഒരു കാരണമുണ്ട്. കാരണം ദാദയെന്ന് വിളിക്കുന്ന സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ് തന്നെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഗെയിം ചെയ്ഞ്ചറായ ഗാംഗുലിക്ക് ആ സ്ഥാനത്തേക്ക് സ്വാഗതം.'' ഉണ്ണിയുടെ പോസ്റ്റ് കാണാം...
ഗാംഗുലിയുടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഇപ്പോഴും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!