സഞ്ജുവും രോഹിത്തും രക്ഷപ്പെട്ടു; ആ മോശം റെക്കോഡ് ഇനി അഭിഷേക് ശര്‍മയുടെ അക്കൗണ്ടില്‍, 2026ല്‍ റണ്ണെടുക്കാതെ പുറത്തായത് ഏഴാം തവണ

Published : Apr 13, 2026, 08:00 PM IST
Sanju Samson and Abhishek Sharma

Synopsis

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗോൾഡൻ ഡക്കായതോടെ അഭിഷേക് ശര്‍മ ഒരു മോശം റെക്കോഡിന് ഉടമയായി.

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി അഭിഷേക് ശര്‍മ. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബദിന് മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഇതോടെ ചില മോശം റെക്കോഡുകളും അഭിഷേകിനെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായിരിക്കുകയാണ് അഭിഷേക്. ഏഴാം തവണയാണ് താരം റണ്ണെടുക്കാതെ പുറത്താകുന്നത്.

17 ഇന്നിംഗ്‌സുകളില്‍ നിന്ന് 4 തവണ പുറത്തായ കൂപ്പര്‍ കൊനോലിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഒരു ഐപിഎല്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന രണ്ടാമത്തെ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാനായി അഭിഷേക് മാറി. മുമ്പ് 2018ലെ ക്വാളിഫയര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ശിഖര്‍ ധവാന്‍ ഇതേപോലെ പുറത്തായിരുന്നു. എട്ട് വര്‍ഷത്തിന് ശേഷമാണ് സണ്‍റൈസേഴ്‌സിന്റെ ഒരു ബാറ്റ്‌സ്മാന്‍ ഇത്തരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്താകുന്നത്. 

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോഡും അഭിഷേകിനെ തേടിയെത്തി. ആറ് തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ഗുര്‍കീരത് മന്‍ എന്നിവരെയാണ് അഭിഷേക് പിന്നിലാക്കിയത്.

രാജസ്ഥാന് ടോസ്

ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ബ്രിജേഷ് ശര്‍മയ്ക്ക് പകരം തുഷാര്‍ ദേശ്പാണ്ഡെ വന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറിന് പകരം ലുവന്‍-ഡ്രെ പ്രിട്ടോറിയസ് ടീമിലെത്തി.

കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വലിയ വെല്ലുവിളിയാകും. സീസണിലെ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐസിസിക്ക് കനത്ത തിരിച്ചടി, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുമിച്ചെതിര്‍ത്തു; ചാമ്പ്യൻസ് ലീഗ് ടി20 തിരികെ വരില്ല
ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി