സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ടീമില്‍ രണ്ട് മാറ്റം

Published : Apr 13, 2026, 07:33 PM IST
Rajasthan Royals

Synopsis

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു. 

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ബ്രിജേഷ് ശര്‍മയ്ക്ക് പകരം തുഷാര്‍ ദേശ്പാണ്ഡെ വന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറിന് പകരം ലുവന്‍-ഡ്രെ പ്രിട്ടോറിയസ് ടീമിലെത്തി.

കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വലിയ വെല്ലുവിളിയാകും. സീസണിലെ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ.

+2.055 എന്ന മികച്ച നെറ്റ് റണ്‍റേറ്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. നാലു കളികളില്‍ ഒരു ജയം മാത്രമുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. 15 വയസുകാരനായ വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജയ്‌സ്വാളും നല്‍കുന്ന മിന്നുന്ന തുടക്കമാണ് രാജസ്ഥാന്റെ തുരുപ്പുചീട്ട്. മൂന്നാം നമ്പറില്‍ ധ്രുവ് ജൂറലിന്റെ തകര്‍പ്പന്‍ ഫോം രാജസ്ഥാന്റെ കരുത്തുകൂട്ടുന്നു. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് കൂടി ഫോമിലായാല്‍ രാജസ്ഥാനെ പിടിച്ചാല്‍ കിട്ടില്ല. ബൗളിംഗിലും രാജസ്ഥാന് മുന്‍തൂക്കമുണ്ട്. ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ നല്‍കുന്ന തുടക്കത്തിന് പിന്നാലെ രവി ബിഷ്‌ണോയിയുടെ സ്പിന്‍ ആക്രമണവും ഹൈദരാബാദിന് അതിജീവിക്കേണ്ടിവരും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പരിക്കുമൂലം സീസൺ നഷ്ടമാകുമെന്ന് പറഞ്ഞു പോയി, പക്ഷേ അവൻ അവിടെ തകർത്തു കളിക്കുന്നു'; സാം കറനെതിരെ കുമാർ സംഗക്കാര
സെഞ്ചുറി നഷ്ടത്തിന് പിന്നാലെ വൈഭവിനോട് ചൂടായി റിയാൻ പരാഗ്; രാജസ്ഥാൻ നായകനെ വലിച്ചുകീറി ആരാധകർ