
മുംബൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ താരമെന്ന അനാവശ്യ റെക്കോഡ് പങ്കിട്ടെടുത്ത് രോഹിത് ശര്‍മ. രാജസ്ഥാന്‍ റോയല്‍സിനെതിരെ പൂജ്യത്തിന് പുറത്തായോടെയാണ് റെക്കോഡ് രോഹിത്തിന്റെ തലയിലായത്. 19-ാം തവണയാണ് രോഹിത്ത് ഐപിഎല്ലില്‍ റണ്ണെടുക്കാതെ പുറത്താകുന്നത്. ഇക്കാര്യത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഒപ്പമാണ് രോഹിത്. ഇക്കാര്യത്തില്‍ ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും 18 തവണ റണ്ണെടുക്കാതെ പുറത്തായി. 16 തവണ ഇത്തരത്തില്‍ പുറത്തായ പിയൂഷ് ചൗള, റാഷിദ് ഖാന്‍ എന്നിവര്‍ പിന്നില്‍.
മത്സരത്തില്‍ നാലാം പന്തില്‍ രോഹിത് പുറത്തായിരുന്നു. ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ രാജസ്ഥാന് വേണ്ടി ധ്രുവ് ജുറല്‍ (26 പന്തില്‍ 38) ടോപ് സ്‌കോററായി. ജോഫ്ര ആര്‍ച്ചര്‍ (15 പന്തില്‍ 32), ധസുന്‍ ഷനക (15 പന്തില്‍ 29), യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 27) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി (4) നിരാശപ്പെടുത്തി.
വൈഭവ് സൂര്യവന്‍ഷി (4) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയിരുന്നു. എട്ട് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് പഞ്ചാബ് കിംഗ്‌സിനെ മറികടന്ന് പ്ലേ ഓഫീസിലെത്താം. 13 മത്സരങ്ങളില്‍ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. 14 മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് 15 പോയിന്റുമായി നാലാമതും. മുംബൈ, നേരത്തെ പുറത്തായിരുന്നു. 13 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ്മ.
മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, എഎം ഗസന്‍ഫര്‍, രഘു ശര്‍മ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!