വിജയ് ഹസാരെ: ശ്രീശാന്തിന് വീണ്ടും വിക്കറ്റ്; കേരളത്തിനെതിരെ ഉത്തര്‍ പ്രദേശ് ഭേദപ്പെട്ട നിലയില്‍

Published : Feb 22, 2021, 11:37 AM IST
വിജയ് ഹസാരെ: ശ്രീശാന്തിന് വീണ്ടും വിക്കറ്റ്; കേരളത്തിനെതിരെ ഉത്തര്‍ പ്രദേശ് ഭേദപ്പെട്ട നിലയില്‍

Synopsis

മികച്ച തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഉത്തര്‍ പ്രദേശിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് ഗോസ്വാമി (54)- കരണ്‍ ശര്‍മ (34) സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ഭേദപ്പെട്ട നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഉത്തര്‍ പ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ മൂന്നിന് 167  എന്ന നിലയിലാണ്. പ്രിയം ഗാര്‍ഗ് (37), അക്ഷ് ദീപ് നാഥ് (10) എന്നിവരാണ് ക്രീസില്‍. എസ് ശ്രീശാന്ത് ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഉത്തര്‍ പ്രദേശിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് ഗോസ്വാമി (54)- കരണ്‍ ശര്‍മ (34) സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കരണ്‍ ശര്‍മയെ പുറത്താക്കി സക്‌സേന കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. വിഷ്ണു വിനോദിന് ക്യാച്ച് നല്‍കുകയായിരുന്നു കരണ്‍. തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ അഭിഷേകും മടങ്ങി. ശ്രീശാന്തിന്റെ പന്തില്‍ രോജിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു.

ഗാര്‍ഗും റിങ്കു സിംഗും അല്‍പനേരം പിടിച്ചുനിന്നെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സക്‌സേനയാണ് ക്യാച്ചെടുത്തത്. ആദ്യ മത്സരത്തില്‍ കേരളം ഒഡീഷയെ തോല്‍പ്പിച്ചിരുന്നു. റോബിന്‍ ഉത്തപ്പയുടെ സെഞ്ചുറിയാണ് ടീമിന് തുണയായത്. 

കേരള ടീം: വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, ജലജ് സക്‌സേന, വത്സല്‍, റോജിത്, എം ഡി നിതീഷ്, ബേസില്‍ എന്‍ പി, എസ് ശ്രീശാന്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത തിരിച്ചടി; ഗുജറാത്തിനെതിരെ ഇന്നിങ്സ് തോൽവി
ലിവിങ്‌സ്റ്റണ്‍ ഇനി ധോണിപ്പടയില്‍; രണ്ട് സൂപ്പർ താരങ്ങളെ പകരം കൊടുത്ത് ചെന്നൈ