അടിമുടി മാറ്റങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്; പരിശീലകനെ മാറ്റി

Published : Feb 22, 2021, 11:21 AM ISTUpdated : Feb 22, 2021, 11:31 AM IST
അടിമുടി മാറ്റങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്; പരിശീലകനെ മാറ്റി

Synopsis

ഓസ്‌ട്രേലിയൻ ടീമിന്‍റെ സഹ പരിശീലകനായ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് 2019ലാണ് രാജസ്ഥാൻ റോയല്‍സിന്‍റെ പരിശീലകനായി ചുമതലയേറ്റത്.

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിന് മുന്നോടിയായി നിര്‍ണ്ണായക നീക്കങ്ങളുമായി രാജസ്ഥാൻ റോയല്‍സ്. ആൻഡ്രൂ മക്ഡൊണാള്‍ഡിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കി. കഴിഞ്ഞ സീസണിലെ വൻ തകര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ത്യയുടെ മുൻ ഫീല്‍ഡിംഗ് പരിശീലകൻ ട്രെവര്‍ പെന്നി പകരക്കാരനാകും.

കഴിഞ്ഞ സീസണിലെ മാനക്കേട് നീക്കുകയാണ് സഞ്ജു സാംസണിന്‍റേയും സംഘത്തിന്‍റെയും ലക്ഷ്യം. ഇതിനായുള്ള കടുത്ത നടപടികളിലേക്ക് ടീം മാനേജ്‌മെന്‍റും കടന്നിരിക്കുന്നു. കഴിഞ്ഞ തവണ ടീമിനെ പരിശീലിപ്പിച്ച ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനെ നീക്കി. ദുബായില്‍ നടന്ന ടൂര്‍ണമെന്റില്‍ രാജസ്ഥാൻ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്നു. 

രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും, വലിയ ബഹുമതിയെന്ന് താരം; സംഗക്കാര ടീമിനൊപ്പം ചേരും

14 കളികളില്‍ ആറ് എണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ഓസ്‌ട്രേലിയൻ ടീമിന്‍റെ സഹ പരിശീലകനായ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് 2019ലാണ് രാജസ്ഥാൻ റോയല്‍സിന്‍റെ പരിശീലകനായി ചുമതലയേറ്റത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. കരാര്‍ നീട്ടേണ്ടെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ നായകൻ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിലനിര്‍ത്തിയുമില്ല.
 
വെസ്റ്റ് ഇൻഡീസ് സഹ പരിശീലകൻ ട്രെവര്‍ പെന്നി രാജസ്ഥാൻ റോയല്‍സിന്‍റെ സീനിയര്‍ അസിസ്റ്റന്റ് കോച്ചാകും. ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരക്കൊപ്പം പരിശീലനത്തിന് നേതൃത്വം നല്‍കും. മുൻ ശ്രീലങ്കൻ പരിശീലകൻ കൂടിയായിരുന്നു ട്രെവര്‍ പെന്നി ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം, പിന്നാലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ തെവാട്ടിയ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും