'ദൈവം വച്ചുതന്നതാണ്'; ബാറ്റില്‍ എഐ ചിപ്പ് ഉണ്ടോ എന്നുള്ള ചോദ്യത്തിന് സൂര്യവന്‍ഷിയുടെ മറുപടി

Published : Apr 29, 2026, 05:15 PM IST
Vaibhav Sooryavanshi

Synopsis

രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റില്‍ 'എഐ ചിപ്പ്' ഉണ്ടോ എന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് താരം മറുപടി നല്‍കി. 

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിചിത്രമായ ചോദ്യത്തിന് ലളിതമായ മറുപടിയുമായി താരം. വൈഭവിന്റെ ബാറ്റിനുള്ളില്‍ 'എഐ ചിപ്പ്' ഒളിപ്പിച്ചിട്ടുണ്ടോ എന്നായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ ചോദ്യത്തിന് വൈഭവ് മറുപടി നല്‍കിയത്.

ബാറ്റില്‍ എഐ ചിപ്പ് ഉണ്ടോ? എന്ന ചോദ്യത്തിന് നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ വൈഭവ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... ''ഭഗവാന്‍ വച്ചുതന്നതാണ്. നിന്റെ ബാറ്റില്‍ ഞാന്‍ എന്തോ ഒന്ന് വെച്ചു തരുന്നുണ്ടെന്ന് മുകളില്‍ നിന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അത് ഉപയോഗിക്കുന്നു എന്ന് മാത്രം.'' വൈഭവ് പറഞ്ഞു.

 

 

എന്താണ് എഐ ചിപ്പ് വിവാദം?

പാകിസ്ഥാനി ക്രിക്കറ്റ് നിരീക്ഷകനായ ഡോ. നൗമാന്‍ നിയാസിന്റെ ഒരു തമാശരൂപേണയുള്ള പരാമര്‍ശമാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വൈഭവിന്റെ ബാറ്റിംഗ് അവിശ്വസനീയമാണെന്നും, താരത്തിന്റെ ബാറ്റ് പരിശോധിക്കണമെന്നും വാഡ ഉത്തേജക പരിശോധന നടത്തുന്നത് പോലെ വൈഭവിനെ ഒരു ലാബിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈഭവിന്റെ ബാറ്റിംഗിന് പിന്നില്‍ ഒരു 'എഐ ചിപ്പ്' ഉണ്ടാകാമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി.

അത്ഭുതപ്പെടുത്തുന്ന ബാറ്റിംഗ്

സാധാരണഗതിയില്‍ ഒരു 15കാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും എത്രയോ മുകളിലാണ് വൈഭവിന്റെ പ്രകടനം. പരിചയസമ്പന്നരായ ബൗളര്‍മാരെ അനായാസം നേരിടുന്നതും പന്തിന്റെ ഗതി നേരത്തെ തിരിച്ചറിഞ്ഞ് സിക്‌സറുകള്‍ പായിക്കുന്നതുമാണ് ആരാധകരെയും നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്നത്. മുന്‍പ് ഇത്തരം അസാധാരണ കഴിവുകളെ 'ദൈവിക സിദ്ധി' എന്ന് വിളിച്ചിരുന്ന സ്ഥാനത്ത്, ആധുനിക കാലത്ത് ആളുകള്‍ അത് എഐ എന്നും അല്‍ഗോരിതം എന്നുമൊക്കെ വിളിക്കുന്നു എന്ന് മാത്രം.
 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രീലങ്കൻ ക്രിക്കറ്റിൽ കൂട്ടരാജി; ഷമ്മി സിൽവയും ഭരണസമിതിയും രാജിവെച്ചു, ഐസിസി വിലക്കിന് സാധ്യത
രാജസ്ഥാൻ ഡ്രസ്സിംഗ് റൂമിലെ 'പുക' വിവാദം, നായകൻ റിയാന്‍ പരാഗിന് കുരുക്ക് മുറുകുന്നു, ക്യാപ്റ്റൻസി തെറിക്കുമോ?