വരുണ്‍ ചക്രവര്‍ത്തി ക്യാപ്റ്റൻ, മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ പ്രഖ്യാപിച്ചു

Published : Nov 14, 2025, 10:04 AM IST
varun chakaravarthy odi

Synopsis

ആഭ്യന്തര ക്രിക്കറ്റില്‍ ആദ്യമായാണ് വരുണ്‍ ചക്രവര്‍ത്തി ക്യാപ്റ്റനാവുന്നത്. മുമ്പ് ക്യാപ്റ്റൻമാരായിട്ടുള്ള ജഗദീശനെയും സായ് കിഷോറിനെയും മറികടന്നാണ് വരുണിനെ സെലക്ടര്‍മാര്‍ ക്യാപ്റ്റനാക്കിയതെന്നതും ശ്രദ്ധേയമാണ്.

ചെന്നൈ: മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ ഇന്ത്യൻ താരം വരുണ്‍ ചക്രവര്‍ത്തി നയിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന സായ് സുദര്‍ശനും വാഷിംഗ്ടണ്‍ സുന്ദറും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനിതെരിയെും ഇന്ത്യൻ ടെസ്റ്റ് ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയ എന്‍ ജഗദീശനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.

ഓസ്ട്രേിലയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര വിജയത്തില്‍ മൂന്ന് കളികളില്‍ അഞ്ച് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് വരുണ്‍ ചക്രവര്‍ത്തി ടീമിന്‍റെ നായകനാവുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ആദ്യമായാണ് വരുണ്‍ ചക്രവര്‍ത്തി ക്യാപ്റ്റനാവുന്നത്. മുമ്പ് ക്യാപ്റ്റൻമാരായിട്ടുള്ള ജഗദീശനെയും സായ് കിഷോറിനെയും മറികടന്നാണ് വരുണിനെ സെലക്ടര്‍മാര്‍ ക്യാപ്റ്റനാക്കിയതെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ ടീമില്‍ നിന്ന് ദീര്‍ഘനാളായി പുറത്തിരിക്കുന്ന പേസര്‍ ടി നടരാജനും ടീമിലുണ്ട്. നവംബര്‍ 26ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന്‍, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, ത്രിപുര, ജാര്‍ഖണ്ഡ്, സൗരാഷ്ട്ര എന്നിവരടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് തമിഴ്നാട്. അഹമ്മദാബാദില്‍ രാജസ്ഥാനെതിരെ ആണ് തമിഴ്നാടിന്‍റെ ആദ്യ മത്സരം.

മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീം:വരുൺ ചക്രവർത്തി (ക്യാപ്റ്റൻ), നാരായൺ ജഗദീശൻ (വൈസ് ക്യാപ്റ്റൻ), തുഷാർ രഹേജ , വിപി അമിത് സാത്വിക്, എം ഷാരൂഖ് ഖാൻ, ആന്ദ്രെ സിദ്ധാർത്ഥ്, പ്രദോഷ് രഞ്ജൻ പോൾ, ശിവം സിംഗ്, ആർ സായി കിഷോർ, എം സിദ്ധാർത്ഥ്, ടി നടരാജൻ, ഗുർജപ്നീത് സിംഗ്, എ എസക്കിമുത്തു, ആർ സോനു യാദവ്, ആര്‍ സിലംബരശൻ, എസ് റിതിക് ഈശ്വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല