
മുംബൈ: വനിതാ ട്വന്‍റി 20 ചലഞ്ചിൽ വെലോസിറ്റിയെ 12 റൺസിന് തോൽപിച്ച് സൂപ്പർനോവാസ് ഫൈനലിൽ കടന്നു. കൗമാരതാരം ജെമീമ റോഡ്രിഗസിന്‍റെ അർധസെഞ്ച്വറിയുടെ കരുത്തിലാണ് സൂപ്പർനോവാസിന്‍റെ ജയം. പതിനെട്ടുകാരിയായ ജെമീമ 48 പന്തിൽ പുറത്താവാതെ 77 റൺസെടുത്തപ്പോൾ സൂപ്പർനോവാസ് മൂന്ന് വിക്കറ്റിന് 142 റൺസിലെത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെലോസിറ്റിക്ക് 130 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ മിതാലി രാജ് 40 റൺസുമായി പുറത്താവാതെ നിന്നു. ലീഗ് റൗണ്ട് പൂർത്തിയായപ്പോൾസൂപ്പർനോവാസ്, വെലോസിറ്റി, ട്രെയ്ൽ ബ്ലേസേഴ്സ് എന്നീ ടീമുകൾക്ക് മൂന്ന് പോയിന്‍റ് വീതമായി.
റൺനിരക്കിൽ സൂപ്പർനോവാസും വെലോസിറ്റിയും ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇതോടെ സ്മൃതി മന്ദനയുടെ ടീമിനാണ് പുറത്തേക്കുള്ള നറുക്ക് വീണത്. ശനിയാഴ്ച ജയ്പൂരിലാണ് ഫൈനൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!