
ബെംഗലൂരു: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളുടെ പേരുമായി മുന്‍ ഇന്ത്യൻ പേസര്‍ വെങ്കിടേഷ് പ്രസാദ്. എക്സില്‍ ആരാധകരുമായി സംവദിക്കവെയാണ് പ്രസാദ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളുടെ പേര് തെരഞ്ഞെടുത്തത്.
ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പ്രസാദിന്‍റെ പട്ടികയിലെ ഒന്നാമന്‍. രണ്ടാമനായി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവാണുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറായ സുനില്‍ ഗവാസ്കറാണ് പട്ടികയില്‍ മൂന്നാമത്. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഇന്ത്യക്കാരിൽ ഒന്നാമനായ അനില്‍ കുംബ്ലെയെ ആണ് പ്രസാദ് നാലാമതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സച്ചിനു പോലും ആ ഭാഗ്യമില്ല, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കായി സെഞ്ചുറി അടിച്ച ഒരേയൊരു ഇന്ത്യൻ താരം
അഞ്ചാമതായി ഒരുപിടി താരങ്ങളുടെ പേരുകള്‍ ഒരുമിച്ചാണ് പ്രസാദ് പറഞ്ഞത്. മുന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരെയാണ് പ്രസാദ് അഞ്ചാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. നിലവിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുന്‍ നായകന്‍ എം എസ് ധോണി എന്നിവരാരും പ്രസാദിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ സമകാലീന ക്രിക്കറ്റിലെ മികച്ച താരങ്ങളാരെന്ന ചോദ്യത്തിന് പ്രസാദ് വിരാട് കോലിയെയും ജസ്പ്രീത് ബുമ്രയെയും തെരഞ്ഞെടുത്തു. മൂന്ന് ഫോര്‍മാറ്റിലെയും തന്‍റെ പ്രിയപ്പെട്ട താരങ്ങളെയും പ്രസാദ് തെരഞ്ഞെടുത്തു. ടി20 ക്രിക്കറ്റില്‍ ഹെന്‍റിച്ച് ക്ലാസനും ടെസ്റ്റ് ക്രിക്കറ്റില്‍ ട്രാവിസ് ഹെഡും ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുമാണ് തന്‍റെ ഇഷ്ടതാരങ്ങളെന്നും പ്രസാദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!