
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറുടെ സഹോദരന്‍ ടൈറോണ്‍ ഫിലാന്‍ഡര്‍ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകിട്ട് കേപ്‌ടൗണിലെ റാവെന്‍സ്‌മീഡില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സഹോദരന്‍റെ മരണവാര്‍ത്ത ഫിലാന്‍ഡര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അയല്‍പ്പക്കത്തെ വീട്ടിലേക്ക് ട്രോളിയില്‍ വെള്ളം കൊണ്ടുപോകുന്നതിനിടെയാണ് ടൈറോണ്‍ ഫിലാന്‍ഡര്‍ വെടിയേറ്റ് വീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഹോദരന്‍റെ മരണത്തില്‍ ദു:ഖം പങ്കിട്ടവരോട് ബഹുമാനമുണ്ടെന്നും വിഷമഘട്ടത്തില്‍ കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും ഫിലാന്‍ഡര്‍ ട്വിറ്ററില്‍ കുറിച്ചു. ബ്രാന്‍ഡന്‍, ഡാരില്‍ എന്നീ രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട് ഫിലാന്‍ഡര്‍ക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!