വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും പൃഥ്വി 'ഷോ'; സെമി ലൈനപ്പായി

By Web TeamFirst Published Mar 9, 2021, 5:35 PM IST
Highlights

123 പന്തില്‍ 185 റണ്‍സുമായി പുറത്താകാതെ നിന്ന പൃഥ്വി ഷായും 75 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും ആണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 21 ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതാമ് പൃഥ്വി ഷായുടെ ഇന്നിംഗ്സ്.

മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റിന്‍റെ സെമി ലൈനപ്പായി. കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മുംബൈ ടീമുകളാണ് സെമിയില്‍ ഏറ്റുമുട്ടുക. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഉത്തര്‍പ്രദേശ് ഡല്‍ഹിയെ 46 റണ്‍സിന് തകര്‍ത്തപ്പോള്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവില്‍ സൗരാഷ്ട്രയെ ഒമ്പത് വിക്കറ്റിന് കീഴടക്കി മുംബൈയും സെമി ബര്‍ത്തുറപ്പിച്ചു.

മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര വിശ്വരാജ് ജഡേജ(53), സാമന്ത് വ്യാസ്(90*), ചിരാഗ് ജെയിന്‍((53*) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തപ്പോള്‍ 41.5 ഓവറില്‍ ഒറു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി.

123 പന്തില്‍ 185 റണ്‍സുമായി പുറത്താകാതെ നിന്ന പൃഥ്വി ഷായും 75 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും ആണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 21 ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതാമ് പൃഥ്വി ഷായുടെ ഇന്നിംഗ്സ്. നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ പുതുച്ചേരിക്കെതിരെ പൃഥ്വി ഷാ ഡബിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു.

മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവിന്‍റെ സെഞ്ചുറിയുടെയും(112) ക്യാപ്റ്റന്‍ കരണ്‍ ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(83) മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സടിച്ചപ്പോള്‍ ഡല്‍ഹി 48.1 ഓവറില്‍ 234ന് ഓള്‍ ഔട്ടായി. ലളിത് യാദവ്(61), അഞ്ജു റാവത്ത്(47), ഹിമ്മത് സിംഗ്(39) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പൊരുതിയുള്ളു.

click me!