വിജയ് ഹസാരെ ട്രോഫി: ശ്രേയസ് അയ്യര്‍ മുംബൈ നായകന്‍; അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ടീമിലില്ല

By Web TeamFirst Published Feb 10, 2021, 6:56 PM IST
Highlights

യശ്വസി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, സർഫറാസ് ഖാൻ, ശിവം ദുബെ, ആദിത്യ താരെ, ധവാൽ കുൽക്കർണി തുടങ്ങിയവരും മുംബൈ ടീമിലുണ്ട്.

മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം ശ്രേയസ് അയ്യരാണ് മുംബൈയെ നയിക്കുക. പൃഥ്വി ഷായാണ് ഉപനായകൻ. സച്ചിൻ ടെണ്ടുൽക്കറുടെ പുത്രനായ അർജുൻ ടെണ്ടുൽക്കർക്ക് 22 അംഗ ടീമിലിടം പിടിക്കാനായില്ല.

യശ്വസി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, സർഫറാസ് ഖാൻ, ശിവം ദുബെ, ആദിത്യ താരെ, ധവാൽ കുൽക്കർണി തുടങ്ങിയവരും മുംബൈ ടീമിലുണ്ട്. മുഷ്താഖ് അലി ട്വന്‍റി 20യിൽ മുംബൈ വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പ്രമുഖ താരങ്ങളെയെല്ലാം ഏകദിന ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എലൈറ്റ് ഗ്രൂപ്പ് 'ഡി' യിലാണ് മുംബൈ കളിക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പോണ്ടിച്ചേരി എന്നിവരാണ് എതിരാളികൾ. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ജയ്പൂരിലാണ് നടക്കുക.

വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീം: Shreyas Iyer (captain), Prithvi Shaw (vice-captain), Yashaswi Jaiswal, Akhil Herwadkar, Suryakumar Yadav, Sarfaraz Khan, Chinmay Sutar, Aditya Tare, Hardik Tamore, Shivam Dube, Aakash Parkar, Atif Attarwala, Shams Mulani, Atharva Ankolekar, Sairaj Patil, Sujit Nayak, Tanush Kotian, Prashant Solanki, Dhawal Kulkarni, Tushar Deshpande, Siddharth Raut and Mohit Awasthi.

click me!