വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയെ അട്ടിമറിച്ച് ത്രിപുര; തമിഴ്നാടിനും കര്‍ണാടകക്കുമായി തിളങ്ങി മലയാളി താരങ്ങള്‍

Published : Nov 27, 2023, 06:21 PM IST
വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയെ അട്ടിമറിച്ച് ത്രിപുര; തമിഴ്നാടിനും കര്‍ണാടകക്കുമായി തിളങ്ങി മലയാളി താരങ്ങള്‍

Synopsis

13-3ലേക്ക് വീണ സൗരാഷ്ട്രയെ ചേതേശ്വര്‍ പൂജാരയും(24), അര്‍പിത് വാസവദയും ചേര്‍ന്ന് കരകയറ്റാന്‍ നോക്കിയെങ്കിലും പാര്‍ട്ട് ടൈം സ്പിന്നര്‍ ജോയ്ദേബ് ദേബിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 31.4 ഓവറില്‍ സൗരാഷ്ട്ര 110 റണ്‍സിന് ഓള്‍ ഔട്ടായി.

മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ കുഞ്ഞന്‍ ടീമായ ത്രിപുര അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ത്രിപുര ബിക്രം കുമാര്‍ ദാസ്(59), സുദീപ് ചാറ്റര്‍ജി(61), ഗണേഷ് സതീഷ്(71) എന്നിവരുടെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു.

ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട് 35 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഹര്‍വിക് ദേശായിയെയും ഷെല്‍ഡണ്‍ ജാക്സണെയും ചിരാഗ് ജെയ്നിയെയും തുടക്കത്തിലെ നഷ്ടമായി. 13-3ലേക്ക് വീണ സൗരാഷ്ട്രയെ ചേതേശ്വര്‍ പൂജാരയും(24), അര്‍പിത് വാസവദയും ചേര്‍ന്ന് കരകയറ്റാന്‍ നോക്കിയെങ്കിലും പാര്‍ട്ട് ടൈം സ്പിന്നര്‍ ജോയ്ദേബ് ദേബിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 31.4 ഓവറില്‍ സൗരാഷ്ട്ര 110 റണ്‍സിന് ഓള്‍ ഔട്ടായി. ജോയ്ദേബ് 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. പൂജാരയെ പേസര്‍ ബിക്രം ദേബ്‌നാഥ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് സൗരാഷ്ട്ര തകര്‍ന്നടിഞ്ഞത്.

തമിഴ്നാടിനായി തിളങ്ങി സന്ദീപ് വാര്യര്‍

മറ്റൊരു മത്സരത്തില്‍ തമിഴ്നാട് ബംഗാളിനെതിരെ തകര്‍പ്പന്‍ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ മലയാളി പേസര്‍ സന്ദീപ് വാര്യരുടെ ബൗളിംഗ് മികവില്‍(23-4) തമിഴ്നാട് 85 റണ്‍സിന് ഓള്‍ ഔട്ടാക്കി. 19.1 ഓവറില്‍ ലക്ഷ്യം അടിച്ചെടുത്തെങ്കിലും അഞ്ച് വിക്കറ്റ് തമിഴ്നാടിനും നഷ്ടമായി.

പടിക്കല്‍ തിളങ്ങി

മറ്റൊരു മത്സരത്തില്‍ മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍ കര്‍ണാടകക്കായി വീണ്ടും തിളങ്ങിയപ്പോള്‍ ഡല്‍ഹിക്കെതിരെ മുന്‍ ചാമ്പ്യന്‍മാര്‍ ആധികാരിക ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 144 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ പടിക്കലിന്‍റെ അര്‍ധസെഞ്ചുറി(69 പന്തില്‍ 70) കര്‍ണാടക അനായാസം ലക്ഷ്യത്തിലെത്തി.

സ്കോറുകള്‍ ചുരുക്കത്തില്‍:

ഗ്രൂപ്പ് എ: ത്രിപുര: 50 ഓവറിൽ 258/8 (ബിക്രം കുമാർ ദാസ് 59, സുദീപ് ചാറ്റർജി 61, ഗണേഷ് സതീഷ് 71; ജയദേവ് ഉനദ്ഘട്ട് 5/35) സൗരാഷ്ട്ര: 31.4 ഓവറിൽ 110 ഓൾഔട്ട് (ചേതേശ്വർ പൂജാര 24; ജോയ്ദേബ് ദേബ് 15-5 , മുര സിംഗ് 2/13)

മുംബൈ: 50 ഓവറിൽ 324/5 (ജയ് ബിസ്ത 144, സുവേദ് പാർക്കർ 57, പി വൈ പവാർ 41). റെയിൽവേസ്- 50 ഓവറിൽ 298/9 (ഉപേന്ദ്ര യാദവ് 102, വിവേക് ​​സിംഗ് 95; മോഹിത് അവസ്തി 4/53, തുഷാർ ദേശ്പാണ്ഡെ 26 റൺസിന്.

പരമ്പര പിടിക്കാന്‍ ഇന്ത്യ, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 നാളെ; ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

ഗ്രൂപ്പ് ബി: മഹാരാഷ്ട്ര: 40 ഓവറിൽ 255/8 (ഓം ഭോസാലെ 82, അങ്കിത് ബവാനെ 82, എൻ.എസ്. നായിക് 47; ദർശൻ നൽഖണ്ഡേ 5/34) വിദർഭ: 39.1 ഓവറിൽ 261/5 (അഥർവ തായ്ഡെ 60, എ. മൊഖഡെ 61 ഹർഷ് ദുബെ പുറത്താകാതെ 56, എസ് ബി ദുബെ 62; എ എൻ കാസി 3/29).

ഗ്രൂപ്പ് സി: ഡൽഹി: 36.3 ഓവറിൽ 143 ഓൾഔട്ട് (ആയുഷ് ബദോണി 100, വിദ്വത് കവേരപ്പ 3/25, വാസുകി കൗശിക് 3/19, വൈശാഖ് വിജയകുമാർ 2/27). കർണാടക: 27.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 (ദേവ്ദത്ത് പടിക്കൽ 70, മനീഷ് പാണ്ഡെ 28 നോട്ടൗട്ട്) 6 വിക്കറ്റ്.

ഗ്രൂപ്പ് ഇ: ബംഗാൾ: 23.4 ഓവറിൽ 84 ഓൾഔട്ട് (സന്ദീപ് വാര്യർ 4/23, ടി നടരാജൻ 2/20) തമിഴ്‌നാട്: 19.1 ഓവറിൽ 85/5 (എൻ ജഗദീശൻ 30; മുഹമ്മദ് കൈഫ് 2/12)

മധ്യപ്രദേശ്: 26.5 ഓവറിൽ 177ന് ഓൾ ഔട്ട് (അക്ഷത് രഘുവംശി 62, രജത് പതിദാർ 31; സിദ്ധാർത്ഥ് കൗൾ 4/41). പഞ്ചാബ് 18.4 ഓവറിൽ 89 ഓൾഔട്ട് (അർഷദ് ഖാൻ 3/9, കുമാർ കാർത്തികേയ സിംഗ് 3/20, വെങ്കിടേഷ് അയ്യർ 1 /11).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍