മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാര്‍ വിരമിച്ചു

By Web TeamFirst Published Feb 26, 2021, 9:10 PM IST
Highlights

ഇന്ത്യന്‍ കുപ്പായത്തില്‍ 31 ഏകദിനങ്ങളിൽ കളിച്ച വിനയ് കുമാര്‍ 38 വിക്കറ്റുകളും ഒമ്പത് ടി-20കളിൽ 10 വിക്കറ്റുകളും ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റുമാണ് വിനയ് കുമാറിന്‍റെ രാജ്യാന്തര കരിയറിലെ നേട്ടം. ഐപിഎലിൽ 105 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം 105 വിക്കറ്റുകളും വീഴ്ത്തി.

ബംഗലൂരു: മുന്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കരിയറിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും വിനയ് കുമാര്‍ നന്ദി അറിയിച്ചു. ഇന്ത്യക്കായി 31 ഏകദിനങ്ങളിലും 9 ടി-20കളിലും ഒരു ടെസ്റ്റ് മാച്ചിലും കളിച്ച താരമാണ് 37കാരനായ വിനയ് കുമാർ.

അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്​, എം.എസ്​. ധോണി, വീരേന്ദർ സെവാഗ്​, ഗൗതം ഗംഭീർ, വിരാട്​ കോഹ്​ലി, സുരേഷ്​ റെയ്​ന, രോഹിത്​ ശർമ തുടങ്ങിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞത് കരിയറിലെ വിലപ്പെട്ട അനുഭവമാണെന്ന് വിനയ് കുമാര്‍ വിരമിക്കല്‍ ട്വീറ്റില്‍ വ്യക്തമാക്കി​. മുംബൈ ഇന്ത്യൻസിൽ സച്ചിൻ ടെണ്ടുൽകറുടെ മാര്‍ഗനിര്‍ദേശത്തിന്​ കീഴിലും കളിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ 25 വർഷമായി ക്രിക്കറ്റ്​ ജീവിതത്തിലെ നിരവധി സ്​റ്റേഷനുകളിലൂടെ ഓടിക്കൊണ്ടിരുന്ന 'ദാവൺഗരെ എക്​സ്​പ്രസ്​' ഇന്ന്​  'റിട്ടയർമെന്‍റ്' എന്ന സ്​റ്റേഷനിൽ ​ എത്തിനിൽക്കുകയാണ്​. സമ്മിശ്രമായ വികാരങ്ങളോടെ ആർ. വിനയ്​ കുമാർ എന്ന ഞാൻ രാജ്യാന്തര മത്സരങ്ങളിൽനിന്നും ഫസ്റ്റ്​ക്ലാസ്​ ക്രിക്കറ്റിൽനിന്നും പടിയിറങ്ങിയതായി അറിയിക്കുന്നു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെങ്കിലും എല്ലാ കായികതാരങ്ങളുടെയും ജീവിതത്തിൽ ഇതുപോലെ വിരാമം കുറിക്കേണ്ട ഒരു സന്ദർഭമുണ്ടാകും-  വിനയ്​ കുമാര്‍ വ്യക്​തമാക്കി.

Thankyou all for your love and support throughout my career. Today I hang up my boots. 🙏🙏❤️ pic.twitter.com/ht0THqWTdP

— Vinay Kumar R (@Vinay_Kumar_R)

ഇന്ത്യന്‍ കുപ്പായത്തില്‍ 31 ഏകദിനങ്ങളിൽ കളിച്ച വിനയ് കുമാര്‍ 38 വിക്കറ്റുകളും ഒമ്പത് ടി-20കളിൽ 10 വിക്കറ്റുകളും ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റുമാണ് വിനയ് കുമാറിന്‍റെ രാജ്യാന്തര കരിയറിലെ നേട്ടം. ഐപിഎലിൽ 105 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം 105 വിക്കറ്റുകളും വീഴ്ത്തി.

99 ഫസ്റ്റ്​ക്ലാസ്​ മത്സരങ്ങളും 114 ലിസ്റ്റ്​ എ മത്സരങ്ങളും കളിച്ചു. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്​സ്​ ബംഗളൂരു, കൊച്ചി ടസ്​കേഴ്​സ്​, കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​, മുംബൈ ഇന്ത്യൻസ്​ ടീമുകൾക്ക്​ വേണ്ടി പന്തെറിഞ്ഞു. 2004 മുതൽ 2019 വരെ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയെ പ്രതിനിധീകരിച്ച വിനയ്​, കഴിഞ്ഞ രണ്ടു വർഷമായി പോണ്ടിച്ചേരിക്കു വേണ്ടിയാണ്​ കളത്തിലിറങ്ങിയിരുന്നത്

click me!