കോലി-രാഹുല്‍ സഖ്യം മറികടന്നത് ദ്രാവിഡ്-ലക്ഷ്മണ്‍ കൂട്ടുകെട്ടിനെ! ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പില്‍ റെക്കോര്‍ഡ്

Published : Oct 08, 2023, 11:11 PM IST
കോലി-രാഹുല്‍ സഖ്യം മറികടന്നത് ദ്രാവിഡ്-ലക്ഷ്മണ്‍ കൂട്ടുകെട്ടിനെ! ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പില്‍ റെക്കോര്‍ഡ്

Synopsis

ചില റെക്കോര്‍ഡുകളും രാഹുല്‍ - കോലി കൂട്ടുകെട്ടിന് സ്വന്തമായി. ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. 1999 ലോകകപ്പില്‍ അജയ് ജഡേജ - റോബിന്‍ സിംഗ് സഖ്യം നേടിയ 141 റണ്‍സാണ് രാഹുലും കോലിയും മറികടന്നത്.

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിടുകയായിരുന്നു ഇന്ത്യ. ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരിക്കല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടിയിരുന്നത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയിരുന്നു. എന്നാല്‍ വിരാട് കോലി - കെ എല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും 165 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഇന്ത്യ വിജയത്തിനടുത്തെത്തി. പിന്നാലെ ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് രാഹുല്‍ (97) ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇതോടെ ചില റെക്കോര്‍ഡുകളും രാഹുല്‍ - കോലി കൂട്ടുകെട്ടിന് സ്വന്തമായി. ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. 1999 ലോകകപ്പില്‍ അജയ് ജഡേജ - റോബിന്‍ സിംഗ് സഖ്യം നേടിയ 141 റണ്‍സാണ് രാഹുലും കോലിയും മറികടന്നത്. 2019ല്‍ ഓവലില്‍ ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ സഖ്യം നേടിയ 127 സഖ്യം നേടിയ 127 റണ്‍സ് മൂന്നാമതായി. മാത്രമല്ല, മറ്റൊരു റെക്കോര്‍ഡ് കൂടി കോലി-രാഹുല്‍ സഖ്യത്തിന്റെ അക്കൗണ്ടിലായി.

ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 2004ല്‍ സിംബാബ്‌വെക്കെതിരെ രാഹുല്‍ ദ്രാവിഡ് - വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്ന് നേടിയ 133 റണ്‍സ് രണ്ടാമതായി.

എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (പുറത്താവാതെ 97), വിരാട് കോലി (85) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി