ധോണിയുമായുള്ള ബന്ധം എങ്ങനെ? ആരാധകന്റെ ചോദ്യത്തിന് രണ്ട് വാക്കില്‍ ഉത്തരം നല്‍കി കോലി

Published : May 29, 2021, 10:19 PM IST
ധോണിയുമായുള്ള ബന്ധം എങ്ങനെ? ആരാധകന്റെ ചോദ്യത്തിന് രണ്ട് വാക്കില്‍ ഉത്തരം നല്‍കി കോലി

Synopsis

ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനേയും ഇന്ത്യ നേരിടും.  

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ക്വാറന്റീനിലാണ്. ഇംഗ്ലണ്ടില്‍ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനേയും ഇന്ത്യ നേരിടും.

കടുത്ത ക്വാറന്റീനിലൂടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കടന്നുപോകേണ്ടത്. ഇംഗ്ലണ്ടിലെത്തിയാല്‍ എട്ട് ദിവസത്തെ മറ്റൊരു ക്വാറന്റൈനും ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കണം. മുംബൈയില്‍ കഴിയുന്ന താരങ്ങള്‍ വിരസത മാറ്റുന്നത് സോഷ്യല്‍ മീഡയയില്‍ സമയം ചെലവഴിച്ചാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി ചോദ്യോത്തര വേള ഒരുക്കിയിരുന്നു. 

ഈസമയം ഒരു ആരാധകന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ കുറിച്ചാണ് ചോദിച്ചത്. കോലിയും ധോണിയും തമ്മിലുള്ള ബന്ധത്തെ രണ്ട് വാക്കില്‍ വിശദീകരിക്കുമോ എന്നാണ് ആരാധകന്‍ ചോദിച്ചത്. എപ്പോഴും ധോണിയുമായി വലിയ ചങ്ങാത്തം കാണിക്കുന്ന കോലി അതിന് ഉത്തരം നല്‍കുകയും ചെയ്തു. ''വിശ്വാസം, ബഹുമാനം.'' എന്നാണ് കോലി മറുപടിയായി പറഞ്ഞത്.

ധോണിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം കോലിക്ക് നൂറ് നാവാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിനുമായി നടത്തിയ അഭിമുഖത്തില്‍ കോലി സംസാരിച്ചിരുന്നു. ഞാന്‍ ക്യാപ്റ്റനാവുന്നതില്‍ ധോണിക്ക് വലിയ പങ്കുണ്ടെന്നായിരുന്നു കോലിയുടെ വാക്കുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍
'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും