
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ വിരാട് കോലിയും ജെയിംസ് ആന്‍ഡേഴ്സണും തമ്മിലുള്ള പോരാട്ടം ആവേശകരമായിരിക്കുമെന്നും പനേസര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
കോലിയെ സംബന്ധിച്ചിടത്തോളം ഇത് മഹത്തായ പരമ്പരയായിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്സ്മാനും കോലിയായിരിക്കുംമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സാഹചര്യങ്ങളാകും വിജയിയെ തീരുമാനിക്കുകയെന്നും പനേസര്‍ വ്യക്തമാക്കി.
സതാംപ്ടണില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ന്യൂസിലന്‍ഡിനാവും മേല്‍ക്കൈ. എന്നാല്‍ കാലാവസ്ഥ അനുകൂലമാകുകയും മത്സരം നാലാമത്തെ അഞ്ചാമത്തെയോ ദിവസത്തേക്ക് നീളുകയും ചെയ്താല്‍ ഇന്ത്യക്ക് മേല്‍ക്കൈ ലഭിക്കുമെന്നും പനേസര്‍ വ്യക്തമാക്കി. അവസാന ദിവസം വരെ ആവേശം നിണ്ടു നില്‍ക്കുന്ന മത്സരമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഫൈനലിന് വേദിയാവുന്ന സതാംപ്ടണിലെ പിച്ച് പേസര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന ഗ്രീന്‍ ടോപ് വിക്കറ്റാകുമെന്നാണ് കരുതുന്നതെന്നും പനേസര്‍ പറഞ്ഞു.
2014ലെ ആദ്യ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 13.40 ശരാശരിയില്‍ 135 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ 2018ലെ രണ്ടാം പര്യടനത്തില്‍ 593 റണ്‍സുമായി പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ഓഗസ്റ്റ് നാലു മുതലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!