പരാഗ് വീണു, സഞ്ജു ആദ്യ പത്തില്‍ നിന്ന് പുറത്ത്! ഓറഞ്ച് ക്യാപ് തിരിച്ചെടുത്ത് കോലി! മായങ്ക് യാദവിനും നേട്ടം

Published : Apr 03, 2024, 10:14 AM IST
പരാഗ് വീണു, സഞ്ജു ആദ്യ പത്തില്‍ നിന്ന് പുറത്ത്! ഓറഞ്ച് ക്യാപ് തിരിച്ചെടുത്ത് കോലി! മായങ്ക് യാദവിനും നേട്ടം

Synopsis

ഇന്നലെ ആര്‍സിബിക്കെതിരെ 21 പന്തില്‍ 40 റണ്‍സ് നേടിയ നിക്കോളാസ് പുരാന്‍ നാലാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 146 റണ്‍സാണ് പുരാന്റെ സമ്പാദ്യം.

ബംഗളൂരു: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 22 റണ്‍സ് നേടിയതോടെയാണ് കോലി റണ്‍വേട്ടക്കാരില്‍ ഒന്നാമെത്തിയത്. 4 മത്സരങ്ങളില്‍ 67.67 ശരാശരിയില്‍ 203 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 140.97 സ്‌ട്രൈക്ക് റേറ്റിലാണ് മുന്‍ ആര്‍സിബി ക്യാപ്റ്റന്റെ സമ്പാദ്യം. രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിനെയാണ് കോലി പിന്തള്ളിയത്. മൂന്ന് മത്സരങ്ങളില്‍ 181.00 ശരാശരിയില്‍ 181 റണ്‍സാണ് പരാഗ് നേടിയത്. 160.18 സ്‌ട്രൈക്ക് റേറ്റാണ് പരാഗിന്. 

അതേസമയം, ഇന്നലെ ആര്‍സിബിക്കെതിരെ 21 പന്തില്‍ 40 റണ്‍സ് നേടിയ നിക്കോളാസ് പുരാന്‍ നാലാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 146 റണ്‍സാണ് പുരാന്റെ സമ്പാദ്യം. 175.90 സ്‌ട്രൈക്ക് സ്‌ട്രൈക്ക് റേറ്റിലാണ് പുരാന്റെ നേട്ടം. 146.00 ശരാശരിയുണ്ട് പുരാന്. സണ്‍റൈസേഴ്‌സ് താരം ഹെന്റിച്ച് ക്ലാസന്‍ മൂന്നാമത് തുടരുന്നു. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്ലാസന്‍ 167 റണ്‍സാണ് ക്ലാസന്‍ നേടിയത്. 

ലഖ്‌നൗവിന്റെ ക്വിന്റണ്‍ ഡി കോക്ക് അഞ്ചാമതെത്തി. മൂന്ന് മത്സരങ്ങളില്‍ 139 റണ്‍സാണ് ഡി കോക്ക് നേടിയത്. ആര്‍സിബിക്കെതിരെ 81 റണ്‍സ് നേടിയതോടെയാണ് ഡി കോക്ക് അഞ്ചാമതെത്തിയത്. ശിഖര്‍ ധവാന്‍ (137), ഡേവിഡ് വാര്‍ണര്‍ (130), സായ് സുദര്‍ശന്‍ (127), അഭിഷേക് ശര്‍മ (124), തിലക് വര്‍മ (121) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (109) പതിനൊന്നാം സ്ഥാനത്താണ്.

സഞ്ജുവും ഇഷാനുമില്ല, ജിതേഷ് ടീമില്‍! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

വിക്കറ്റ് വേട്ടയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മുസ്തഫിസുര്‍ റഹ്‌മാന്‍ ഒന്നാമത് തുടരുന്നു. മൂന്ന് മത്സരങ്ങളില്‍ ഏഴ് വിക്കറ്റാണ് മുസ്തഫിസുര്‍ നേടിയത്. ലഖ്‌നൗവിന്റെ പുത്തന്‍ പേസര്‍ മായങ്ക് യാദവ് രണ്ടാമത്. രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച താരം ആറ് വിക്കറ്റാണ് വീഴ്ത്തിയത്. എട്ട് ഓവറില്‍ വിട്ടുകൊടുട്ടത് 41 റണ്‍സ് മാത്രം. രാജസ്ഥാന്റെ യൂസ്‌വേന്ദ്ര ചാഹല്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹിത് ശര്‍മ എന്നിവക്കും ആറ് വിക്കറ്റ് വീതമുണ്ട്. അഞ്ച് വിക്കറ്റുള്ള ഖലീല്‍ അഹമ്മദ് അഞ്ചാം സ്ഥാനത്താണ്. ട്രന്റ് ബോള്‍ട്ട്, ഹര്‍ഷിത് റാണ, നന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ക്കും അഞ്ച് വിക്കറ്റ് വീതമുണ്ട്.

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര