
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനോട് താരതമ്യം ചെയ്ത് സുനില്‍ ഗവാസ്കര്‍. വിരാട് കോലിയുടെ ബാറ്റിംഗ് വിവിയന്‍ റിച്ചാര്‍ഡിന്റെ ബാറ്റിംഗുമായി ഒരുപാട് സാമ്യതകളുണ്ടെന്ന് ഗവാസ്കര്‍ പറഞ്ഞു.
വിവിയന്‍ റിച്ചാര്‍ഡ്സ് ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പാടാണ്. അതുപോലെയാണ് വിരാട് കോലിയും. അദ്ദേഹത്തിന്റെ ബാറ്റിംഗ് നോക്കു. ഒരേ ലൈനിലും ലെംഗ്ത്തിലും വരുന്ന പന്തിനെ ടോപ് ഹാന്‍ഡ് ഉപയോഗിച്ച് എക്സ്ട്രാ കവറിലൂടെ ബൗണ്ടറി നേടാനും ബോട്ടം ഹാന്‍ഡ് കൊണ്ട് മിഡ് ഓണിലൂടെയോ മിഡ് വിക്കറ്റിലിൂടെയോ ബൗണ്ടറി നേടാനും കോലിക്ക് കഴിയും.
Also Read: ഹഫീസ് ഉള്‍പ്പെടെ 7പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി ലക്ഷണങ്ങളില്ലാതെ കൊവിഡ്
അതുകൊണ്ടാണ് കോലി ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാവുന്നത്. വിവിയന്‍ റിച്ചാര്‍ഡ്സ് മുമ്പ് കളിച്ചിരുന്നപോലെയാണത്. ഗുണ്ടപ്പ വിശ്വനാഥും, വിവിഎസ് ലക്ഷ്മണും ഇതുപോലെ ബാറ്റ് ചെയ്യുമായിരുന്നു.-ഗവാസ്കര്‍ പറഞ്ഞു. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലും കഴിഞ്ഞ മാസം കോലിയുടെ ബാറ്റിംഗിനെ റിച്ചാര്‍ഡ്സിന്റെ ബാറ്റിംഗിനോട് ഉപമിച്ചിരുന്നു. വിരാട് കോലിയാണ് മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നും ചാപ്പല്‍ പറഞ്ഞിരുന്നു.
Also Read: നൊവാക് ജോക്കോവിച്ചിന് കൊവിഡ്, ടെന്നീസ് ലോകം ആശങ്കയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!