
ദില്ലി: വൃന്ദാവനത്തിലെ ആത്മീയാചാര്യൻ പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമം സന്ദർശിക്കാൻ 5 കോടി രൂപ വാങ്ങിയെന്ന ആരോപണം തള്ളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് കോലിയുടെ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ്ന്യാസ് പ്രസിഡന്‍റായ ഫലാഹാരി മഹാരാജ് ദിനേശ് ശര്‍മയാണ് കോലിയെ ആശ്രമത്തിലെത്തിക്കാൻ 5 കോടി രൂപ ചെലവഴിച്ചതായി ആരോപണമുന്നയിച്ചത്. പ്രേമാനന്ദ് മഹാരാജിന്‍റെ ജനപ്രീതി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കോലിയെ ആശ്രമത്തിലെത്തിക്കാൻ 5 കോടി രൂപ നൽകിയെന്നായിരുന്നു ഇയാളുടെ വാദം.
ഫലാഹാരി മഹാരാജ് ദിനേശ് ശർമ്മ മുന്നോട്ടുവെച്ച അവകാശവാദങ്ങൾ തികച്ചും വ്യാജവും വാസ്തവവിരുദ്ധവുമാണെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വ്യക്തിപരമായ വിശ്വാസവും പ്രേമാനന്ദ് മഹാരാജിനോടുള്ള ആഴത്തിലുള്ള ആദരവും കൊണ്ടാണ് വിരാട് കോലി ആശ്രമം സന്ദർശിക്കുന്നതെന്നും ഇത്തരം വാർത്തകൾ നൽകുന്നതിന് മുൻപ് മാധ്യമങ്ങൾ വസ്തുതകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോലിയുടെ വക്താവ് വ്യക്തമാക്കി.
🚨 THE OFFICIAL STATEMENT OF VIRAT KOHLI'S SPOKESPERSON 🚨
- All the statements & news are only incorrect, false & baseless..!!! https://t.co/5zHncnUHho
— Tanuj (@ImTanujSingh) October 7, 2026
2023 ജനുവരി 4-നാണ് വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും ആദ്യമായി രാധാ കേളി കുഞ്ച് ആശ്രമത്തിലെത്തി പ്രേമാനന്ദ് മഹാരാജിനെ ആദ്യമായി സന്ദർശിക്കുന്നത്. അതിനുശേഷം ഇരുവരും പതിവായി ആശ്രമത്തിലെത്താറുണ്ട്. കോലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഈ സന്ദർശനങ്ങൾ തുടർന്നിരുന്നു. പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന രസിക് ദുലാരി എന്ന ശിഷ്യൻ സെപ്റ്റംബർ 25-ന് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തെച്ചൊല്ലി വിവാദങ്ങൾ നിലനിൽക്കെയാണ് കോലിക്കെതിരെയുള്ള ഈ ആരോപണം പുറത്തുവന്നത്.
Mathura, Uttar Pradesh: Dinesh Falahari, President of Shri Krishna Janmabhoomi Sangharsh Nyas, says, "Look, a statement has just come from Virat Kohli's spokesperson saying that we had no financial transaction with Maharaj (Premanand Maharaj). At that time, Maharaj Ji did not know Virat Kohli, nor did Virat Kohli know Maharaj Ji. It was the mediators, the people from the PR company and the property group, who brought Virat Kohli to Maharaj Ji for Maharaj Ji's popularity. ₹5 crore was given, with ₹2 crore paid through cheque and ₹3 crore given at Virat Kohli's residence in Delhi. There is evidence of all this. Virat Kohli should get his company's accounts checked, and the sevak of Maharaj Ji, who is from the PR company, should also get his accounts checked. Everything will become clear, and it will be established whether there was a financial transaction. After that, when Virat Kohli came again, devotion arose in his heart and he became a devotee and sevak of Maharaj Ji. He then contributed crores of rupees to Maharaj Ji's ashram. These large ashrams have been built, and Virat Kohli has contributed money to them..."
— IANS (@ians_india) October 7, 2026
സംഭവത്തിൽ മഥുര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണത്തിന് പിന്നിൽ വിഷാദരോഗമോ മാനസിക സമ്മർദ്ദമോ ഉണ്ടോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകളും കോൾ വിവരങ്ങളും പരിശോധിച്ച പോലീസ് ഇതുവരെ 85-ഓളം ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
This is the video about which the controversy erupted regarding the visit of Virat Kohli and Anushka's to Premanand Maharaj.
It is alleged that people interested in land property spent ₹5 crore to bring the cricketer and his actress wife to the spiritual leader’s ashram as part of a promotional strategy.
If it is true, then can you imagine how far marketing strategies can go, and to what level, where ethics and morals are just things of past in front money.
— Super Polite (@polite_super) October 6, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!