ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഇംഗ്ലണ്ടിലും പരമ്പര, ടി20യില്‍ കോലിയുടെ റെക്കോര്‍ഡുകള്‍

By Web TeamFirst Published Sep 16, 2021, 7:14 PM IST
Highlights

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കിരീടം നേടാന്‍ ഇതുവരെയായിട്ടില്ലെങ്കിലും ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അത്ര മോശം ക്യാപ്റ്റനൊന്നുമല്ല കോലി. ഐപിഎല്‍ കിരീടനേട്ടങ്ങളുടെ പേരില്‍ രോഹിത്തിനെ ടി20 ടീമിന്‍റെ നായകനാക്കണമെന്ന് ആരാധകര്‍ കുറേക്കാലമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ടി20യില്‍ കോലിയുടെ റെക്കോര്‍ഡുകള്‍ ഏതൊരു ക്യാപ്റ്റനെയും അസൂയപ്പെടുത്തുന്നതാണ്.

മുംബൈ: ടി20 ലോകകപ്പിനുശേഷം ടി20 മീടിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനം ആരാധകരെ ശരിക്കും ഞെട്ടിച്ചു. ലോകകപ്പിനുശേഷം കോലി ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ബിസിസിഐ ഇക്കാര്യം നിഷേധിച്ചിരുന്നു. വിരാട് കോലിയാകട്ടെ ഇക്കാര്യത്തില്‍ പ്രതികരിക്കാനും തയാറായില്ല. ഇതോടെ കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

എന്നാല്‍ ഇന്ന് കോലി തന്നെ തീരുമാനം പ്രഖ്യാപിച്ചതോടെ രണ്ട് ദിവസമായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കിരീടം നേടാന്‍ ഇതുവരെയായിട്ടില്ലെങ്കിലും ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അത്ര മോശം ക്യാപ്റ്റനൊന്നുമല്ല കോലി. ഐപിഎല്‍ കിരീടനേട്ടങ്ങളുടെ പേരില്‍ രോഹിത്തിനെ ടി20 ടീമിന്‍റെ നായകനാക്കണമെന്ന് ആരാധകര്‍ കുറേക്കാലമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ടി20യില്‍ കോലിയുടെ റെക്കോര്‍ഡുകള്‍ ഏതൊരു ക്യാപ്റ്റനെയും അസൂയപ്പെടുത്തുന്നതാണ്.

ക്യാപ്റ്റനെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടി20 പരമ്പര നേടിയ ഒരേയൊരു ഇന്ത്യന്‍ നായകനാണ് കോലി. വിരാട് കോലിക്ക് കീഴില്‍ അവസാനം കളിച്ച 10 ടി20 പരമ്പരകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അത്.

കഴിഞ്ഞ പത്ത് ടി20 പരമ്പരകളില്‍ ഇംഗ്ലണ്ടിനെതിരെ(3-2), ഓസട്രേലിയക്കെതിരെ(2-1), ന്യൂസിലന്‍ഡിനെതിരെ(5-0), ശ്രീലങ്കക്കെതിരെ(2-0), വെസ്റ്റ് ഇന്‍ഡീസിനെതിരെ(2-1), ദക്ഷിണാഫ്രിക്കക്കെതിരെ(1-1), വെസ്റ്റ് ഇന്‍ഡീസിനെതിരെ(2-0), ഓസ്ട്രേലിയക്കെതിരെ(1-1), ഇംഗ്ലണ്ടിനെതിരെ(2-1) എന്നിങ്ങനെയാണ് കോലിയുടെ റെക്കോര്‍ഡ്.

ആകെ 45 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 29 എണ്ണത്തില്‍ ജയം സമ്മാനിച്ചപ്പോള്‍ 14 എണ്ണം തോറ്റു. 64.44 ശതമാനമാണ് കോലിയുടെ വിജയശതമാനം. കരിയറില്‍ 89 ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ള കോലി 52.65 ശരാശരിയില്‍ 3159 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ 48.45 ശരാശരിയില്‍ 143.18 പ്രഹരശേഷിയില്‍ 1502 റണ്‍സും ടി20യില്‍ കോലി നേടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!