ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളികള്‍ അവര്‍ രണ്ടുപേരുമെന്ന് കോലി

By Web TeamFirst Published Apr 2, 2020, 9:05 PM IST
Highlights

തനിക്ക് ചിക്കു എന്ന ഇരട്ടപ്പേര് വന്നതിനെക്കുറിച്ചും കോലി മനസുതുറന്നു. രഞ്ജി ട്രോഫിയിലെ ഒറു പരിശീലകനാണ് 2007ല്‍ എനിക്കാ പേരിട്ടത്. അന്നെനിക്ക് തലയിലെ മുടി കൊഴിയുന്നു എന്ന ടെന്‍ഷനുണ്ടായിരുന്നു.

ദില്ലി: കൊവി‍ഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മക്കുമൊപ്പം വീട്ടില്‍ കഴിയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിച്ച കോലി പീറ്റേഴ്സന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളായിരുന്നു നല്‍കിയത്. ക്രീസിലെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളി ആരെന്ന ചോദ്യത്തിന് കോലി നല്‍കി മറുപടി, രണ്ടുപേരുണ്ടെന്നായിരുന്നു.

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴാണെങ്കില്‍ എം എസ് ധോണിയും, ഐപിഎല്ലില്‍ കളിക്കുമ്പോഴാണെങ്കില്‍ എ ബി ഡിവില്ലിയേഴ്സും.തന്റെ വിളികള്‍ മനസ്സിലാക്കി റണ്ണിനായി ഓടാന്‍ കഴിയുന്ന ആര്‍ക്കൊപ്പവും ബാറ്റ് ചെയ്യാന്‍ ഇഷ്ടമാണെന്നും കോലി പറഞ്ഞു. എ ബി ഡിവില്ലിയേഴ്സുമായി സവിശേഷമായ ബന്ധമാണുള്ളതെന്നും തങ്ങളിരുവരും ക്രിക്കറ്റിനെ കുറിച്ചല്ല കൂടുതലും സംസാരിക്കാറുള്ളതെന്നും കോലി പറഞ്ഞു. ഗ്രൗണ്ടില്‍വെച്ച് ഒരിക്കലും ഡിവില്ലിയേഴ്സിനെ സ്ലെഡ്ജ് ചെയ്യില്ല. കാരണം ഡിവില്ലിയേഴ്സിനെ എനിക്ക് അത്രക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയാന്‍എ നിക്കാവില്ല. കളിക്കിടെ നമുക്ക് നന്നായി അറിയാവുന്ന ആരോടും അത്തരത്തില്‍ പെരുമറാനാവില്ല-കോലി പറഞ്ഞു.

തനിക്ക് ചിക്കു എന്ന ഇരട്ടപ്പേര് വന്നതിനെക്കുറിച്ചും കോലി മനസുതുറന്നു. രഞ്ജി ട്രോഫിയിലെ ഒറു പരിശീലകനാണ് 2007ല്‍ എനിക്കാ പേരിട്ടത്. അന്നെനിക്ക് തലയിലെ മുടി കൊഴിയുന്നു എന്ന ടെന്‍ഷനുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ മുടി പറ്റെ വെട്ടി. അന്ന് നല്ല വലിയ കവിളുകളായിരുന്നു എനിക്ക്. മുടിവെട്ടിയപ്പോള്‍ അത് കൂടുതല്‍ വലുതായി തോന്നി. അത് കണ്ട് പരിശീലകനാണ് എന്നെ ചീക്കു എന്ന പേരിട്ടത്. ചമ്പക് എന്ന കാര്‍ട്ടൂണിലെ മുയലിന്റെ പേരാണ് ചിക്കു. ഇനിയൊരിക്കലും താടിയെടുക്കില്ലെന്നും താടിയെുത്താല്‍ തന്നെ കണാന്‍ കൊള്ളില്ലെന്നും കോലി പറഞ്ഞു. 2014ലെ ഇംഗ്ലണ്ട് പര്യടനമാണ് തന്റെ കരിയറിലെ ഏറ്റവും മോശം പരമ്പരയെന്നും കോലി പീറ്റേഴ്സണോട് പറഞ്ഞു.

click me!