വീണ്ടും റെക്കോഡുമായി കോലി; ഇത്തവണ ഗ്രൗണ്ടിലല്ല, സോഷ്യല്‍ മീഡിയയിലാണ്

Published : May 18, 2019, 05:14 PM IST
വീണ്ടും റെക്കോഡുമായി കോലി; ഇത്തവണ ഗ്രൗണ്ടിലല്ല, സോഷ്യല്‍ മീഡിയയിലാണ്

Synopsis

നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച താരമാരെന്ന് ആരെന്ന് ചോദിച്ചാല്‍ അതില്‍ സംശയമൊന്നുമില്ലാതെ തന്നെ പറയാം വിരാട് കോലിയെന്ന്. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ പോകുന്നതും കോലിയാണ്.

ദില്ലി: നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച താരമാരെന്ന് ആരെന്ന് ചോദിച്ചാല്‍ അതില്‍ സംശയമൊന്നുമില്ലാതെ തന്നെ പറയാം വിരാട് കോലിയെന്ന്. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ പോകുന്നതും കോലിയാണ്. ലോകകപ്പിന് മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് കോലി. എന്നാല്‍ ഇത്തവണ ഗ്രൗണ്ടിലല്ലെന്ന് മാത്രം. സോഷ്യല്‍ മീഡിയയിലാണ് കോലിയുടെ പുതിയ റെക്കോഡ്.

സോഷ്യല്‍ മീഡിയയില്‍ 10 കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് വിരാട് കോലി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നി അക്കൗണ്ടുകളിലെ മൊത്തം ഫോളോവേഴ്‌സിന്റെ എണ്ണമാണ് 10 കോടി കവിഞ്ഞത്. ഫേസ്ബുക്കില്‍ 37.1, ഇന്‍സ്റ്റഗ്രാമില്‍ 33.5, ട്വിറ്ററില്‍ 29.5 കോടിയുമാണ് കോലിക്ക് ഫോളോവേഴ്‌സായുള്ളത്.

ഫുട്‌ബോളിനേയും ടെന്നിസിനേയും പോലെ ക്രിക്കറ്റിന് മറ്റു രാജ്യങ്ങളിലും പ്രചാരമുണ്ടായിരുന്നെങ്കില്‍ കോലിക്ക് ഇതിലും കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്രിക്കറ്റിന്‍റെ മക്കയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി, വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് ഏഴാം കിരീടം
തകർച്ചയിൽ നിന്ന് ടീമിനെ തോളിലേറ്റി നാറ്റ് സ്കൈവർ, ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ