കോലിയും ശാസ്ത്രിയുമായിരുന്നെങ്കില്‍ അവനെ എപ്പോഴെ ഒഴിവാക്കിയേനെ, തുറന്നു പറഞ്ഞ് മ‍ഞ്ജരേക്കര്‍

Published : Dec 30, 2023, 01:31 PM IST
കോലിയും ശാസ്ത്രിയുമായിരുന്നെങ്കില്‍ അവനെ എപ്പോഴെ ഒഴിവാക്കിയേനെ, തുറന്നു പറഞ്ഞ് മ‍ഞ്ജരേക്കര്‍

Synopsis

കേപ്ടൗണ്‍ ടെസ്റ്റില്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം മുകേഷ് കുമാറിനെ കളിപ്പിച്ചാല്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശരാവില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. വിരാട് കോലി-രവി ശാസ്ത്രി കാലത്തായിരുന്നെങ്കില്‍ പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തില്ലായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 93 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

കേപ്ടൗണ്‍ ടെസ്റ്റില്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം മുകേഷ് കുമാറിനെ കളിപ്പിച്ചാല്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശരാവില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ മുകേഷ് കുമാര്‍ കളിച്ചാല്‍ അതില്‍ ആരാധകര്‍ക്ക് എന്തങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. നെറ്റ്സില്‍ പ്രസിദ്ധ് പനന്തെറിയുന്നത് കണ്ടായിരിക്കും അവന് അവസരം നല്‍കിയത്. ഇപ്പോഴത്തെ ടീം മാനേജ്മെന്‍റിന്‍റെ നയം കളിക്കാര്‍ക്ക് മതിയായ അവസരം നല്‍കുക എന്നതാണ്.

കേപ്ടൗൺ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി, ക്യാപ്റ്റന് പിന്നാലെ സൂപ്പർ പേസറും പരിക്കേറ്റ് പുറത്ത്

എന്നാല്‍ നേരത്തെയുണ്ടായിരുന്ന വിരാട് കോലി-രവി ശാസ്ത്രി മാനേജ്മെന്‍റ് കളിക്കാരോട് ദയാരഹിതമായിട്ടായിരുന്നു പെരുമാറിയിരുന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റിലെ പ്രകടനം അന്നായിരുന്നു പ്രസിദ്ധ് പുറത്തെടുത്തിരുന്നത് എങ്കില്‍ അവൻ അടുത്ത ടെസ്റ്റില്‍ ടീമിലുണ്ടാവില്ലായിരുന്നുവെന്നും ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴത്തെ ടീം മാനേജ്മെന്‍റ് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതിനാല്‍ തന്‍റെ പ്രതിഭ തെളിയിക്കാന്‍ പ്രസിദ്ധിന് ചിലപ്പോള്‍ രണ്ടാം ടെസ്റ്റിലും അവസരം ലഭിച്ചുകൂടായ്കയില്ല. രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും പ്രസിദ്ധിന് ഒരവസരം കൂടി നല്‍കിയേക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അവര്‍ രണ്ടുപേരുമാണ് ലോക ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങള്‍, വമ്പന്‍ പ്രവചനവുമായി നാസർ ഹുസൈന്‍

കേപ്ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ആവേശ് ഖാനെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യ എക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്‍ തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും ആവേശ് മികവ് കാട്ടിയിരുന്നു. ജനുവരി മൂന്നിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ