
മുംബൈ: രോഹിത് ശര്‍മയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളോട് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യമായിട്ടാണ് കോലി ഇക്കാര്യത്തോട് പ്രതികരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തിനായി തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍. വാര്‍ത്തകള്‍ പാടെ തള്ളികളഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
ഇത്തരം അഭ്യൂഹങ്ങള്‍ കേള്‍ക്കാനിടയാവുന്നത് നിരാശനാക്കുന്നുവെന്ന് കോലി പ്രതികരിച്ചു. അദ്ദേഹം തുടര്‍ന്നു... ''അവിശ്വസനീയമായ കഥകളാണ് ആളുകള്‍ മെനയുന്നത്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകുന്നതോടെ ക്രിക്കറ്റിനോടുള്ള സമീപനം തന്നെ മാറിപ്പോവും. ഞങ്ങള്‍ സീനിയര്‍ താരങ്ങളാണ്. ടീമിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പുറമെകാര്‍ ഡ്രസിങ് റൂമിനെ കുറിച്ച് നുണകള്‍ പറഞ്ഞുപരത്തുകയാണ്.
നിങ്ങള്‍ ഡ്രസ്സിങ് റൂമില്‍ വന്ന് നേരിട്ട് കാണൂ ഇവിടത്തെ ആരോഗ്യകരമായ അന്തരീക്ഷം. നിങ്ങള്‍ എന്തിനാണ് നുണകള്‍ പറഞ്ഞുപരത്തുന്നതെന്ന് മനസിലാവുന്നില്ല. ഞങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ചതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചിലര്‍ ടീമിനെ വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്നു.'' കോലി പറഞ്ഞു നിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!