ഐസിസി ഏകദിന റാങ്കിംഗ്; ബുമ്രക്ക് തിരിച്ചടി; മുന്നേറ്റവുമായി ബാബര്‍ അസം

Published : Feb 12, 2020, 02:21 PM IST
ഐസിസി ഏകദിന റാങ്കിംഗ്; ബുമ്രക്ക് തിരിച്ചടി; മുന്നേറ്റവുമായി ബാബര്‍ അസം

Synopsis

ന്യൂസിലന്‍ഡിനെതിരെ മോശം പ്രകടനമായിരുന്നെങ്കിലും ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതിരുന്ന ബുമ്ര രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ബോള്‍ട്ടിന് 727 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ ബുമ്രക്ക് 719 റേറ്റിംഗ് പോയന്റാണുള്ളത്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരും ഇല്ല.

ന്യൂസിലന്‍ഡിനെതിരെ മോശം പ്രകടനമായിരുന്നെങ്കിലും ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 869 റേറ്റിംഗ് പോയന്റുമായി കോലി ഒന്നാമതും 855 റേറ്റിംഗ് പോയന്റുമായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമതുമാണ്. പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മുന്നാം സ്ഥാനത്ത്.

 ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത റോസ് ടെയ്‌ലര്‍ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തില്‍ കോലിക്കും രോഹിത്തിനും പുറമെ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആരുമില്ല. ശിഖര്‍ ധവാന്‍ പത്തൊമ്പതാം സ്ഥാനത്താണ്.

ഓള്‍ റൗണ്ടര്‍മാരില്‍ മുഹമ്മദ് നബി ഒന്നാമതും ബെന്‍ സ്റ്റോക്സ് രണ്ടാം സ്ഥാനത്തും തുടരുമ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാ സ്ഥാനത്തേക്ക് ഉയര്‍ന്നു. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

‘ഇനിയും എത്ര അവസരങ്ങൾ അവന് കൊടുക്കണം?’; മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ വിമര്‍ശിച്ച് ഹനുമ വിഹാരി
'ചരിത്രം നിങ്ങളോട്ട് കൂടുതൽ നീതി പുലർത്തുമെന്ന് എനിക്കുറപ്പുണ്ട്'; പടിയിറങ്ങിയ അഗാർക്കറുടെ സംഭാവനകളെ വാഴ്ത്തി ഗംഭീര്‍