
ഓവല്‍: വിക്കറ്റ് വീഴുമ്പോഴും ക്യാച്ച് എടുക്കുമ്പോഴുമെല്ലാം ഫീല്‍ഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആവേശപ്രകടനം ആരാധകര്‍ പലതവണ കണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിലും അതിന് മാറ്റമൊന്നും ഉണ്ടായില്ല. ഓവലില്‍ ഗ്യാലറിയിലേക്ക് നോക്കി കോലി ട്രംപറ്റ് (ബാര്‍മി ആര്‍മി വായിക്കുന്ന കുഴല്‍ വാദ്യം) വായിക്കുന്നതുപോലെയുള്ള ആക്ഷന്‍ കാണിച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ച.
ഓപ്പണര്‍ ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോഴും ജോണി ബെയര്‍സ്റ്റോയെ ജസ്പ്രീത് ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കിയപ്പോഴുമായിരുന്നു ഗ്യാലറിയിലേക്ക് നോക്കി ട്രംപറ്റ് വായിക്കുന്നതുപോലെ കോലി പ്രതികരിച്ചത്. ഗ്യാലറിയിലുണ്ടായിരുന്ന ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിക്കുള്ള മറുപടിയാണിതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോലിയുടെ കളിയാക്കല്‍ അല്‍പ്പതരമായിപ്പോയെന്ന രീതിയിലുള്ള പ്രതികരണവും ക്രിക്കറ്റ് ലോകത്തുനിന്നുണ്ടായി.
മത്സരശേഷം ചിത്രം പങ്കുവെച്ച് ഡെയ്‌ലി മെയില്‍ ലേഖകന്‍ ലോറന്‍സ് ബൂത്ത് കുറിച്ചത് ഇങ്ങനെയായിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടു, സഹതാരങ്ങളെല്ലാം വിക്കറ്റ് വീഴ്ച ആഘോഷിക്കുമ്പോള്‍ കോലി മാത്രം ഇംഗ്ലണ്ട് ആരാധകരെ കളിയാക്കുന്നു. സംഗതി കൊള്ളാം എന്ന് ബൂത്ത് ട്വീറ്റ് ചെയ്തു. കോലിയുടേത് നിലവാരം കുറഞ്ഞ പ്രതികരണമായിപ്പോയെന്നും ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പലതും റിപ്പോര്‍ട്ട് ചെയ്തു. കോലിയുടെ നടപടി ശരിയായില്ലെന്ന് മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ നിക്ക് കോംപ്ടണും പറഞ്ഞു.
എന്നാല്‍ കോലിയുടേത് നിലവാരം കുറഞ്ഞ നടപടിയല്ല ക്യാപ്റ്റന്‍റെ ചങ്കൂറ്റമാണിതെന്നാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ പറയുന്നത്. കോലിയുടേതുപോലുള്ള നിരവധിപേരെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ടെന്നും ബാര്‍മി ആര്‍മിക്കുള്ള മറുപടിയാണിതെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!