കോലിയുടെ കൈയില്‍ പന്ത് കിട്ടിയപ്പോഴെ മനസിലായി പെട്ടുവെന്ന്: കോളിന്‍ മണ്‍റോ

Published : Feb 01, 2020, 09:02 PM IST
കോലിയുടെ കൈയില്‍ പന്ത് കിട്ടിയപ്പോഴെ മനസിലായി പെട്ടുവെന്ന്: കോളിന്‍ മണ്‍റോ

Synopsis

ശിവം ദുബെയുടെ പന്തില്‍ സ്വീപ്പര്‍ കവര്‍ ബൗണ്ടറിയിലേക്ക് അടിച്ച മണ്‍റോ രണ്ടാം റണ്ണിനായി ഓടുന്നതിനിടടെ പന്ത് ഫീല്‍ഡ് ചെയ്ത ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അത് വിക്കറ്റ് കീപ്പര്‍ക്ക് നേരെയെറിയാതെ ഷോട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് എറിഞ്ഞു കൊടുത്തു.

ഹാമില്‍ട്ടണ്‍: നാലാം ടി20യില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് കോളിന്‍ മണ്‍റോയുടെ റണ്ണൗട്ടായിരുന്നു.  ടോപ് സ്കോററായ മണ്‍റോ പരമ്പരയില്‍ കിവീസിന് ആശ്വാസ വിജയം സമ്മാനിക്കുമെന്ന് കരുതിയിരിക്കെയാണ് പന്ത്രണ്ടാം ഓവറില്‍ അവിശ്വസനീയമായ രീതിയില്‍ റണ്ണൗട്ടായത്.

ശിവം ദുബെയുടെ പന്തില്‍ സ്വീപ്പര്‍ കവര്‍ ബൗണ്ടറിയിലേക്ക് അടിച്ച മണ്‍റോ രണ്ടാം റണ്ണിനായി ഓടുന്നതിനിടടെ പന്ത് ഫീല്‍ഡ് ചെയ്ത ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അത് വിക്കറ്റ് കീപ്പര്‍ക്ക് നേരെയെറിയാതെ ഷോട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് എറിഞ്ഞു കൊടുത്തു. പന്ത് കൈയില്‍ കിട്ടിയ കോലി ഒന്നു വെട്ടിത്തിരിഞ്ഞ് അത് നേരെ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റിലേക്ക് എറിഞ്ഞു. കോലിയുടെ ഡയറക്ട് ത്രോയില്‍ മണ്‍റോ റണ്ണൗട്ടാവുകയും ചെയ്തു.

ഇതോടെ കിവീസ് ഇന്നിംഗ്സിന്റെ താളം തെറ്റി. പന്ത് പിടിച്ച ഷര്‍ദ്ദുല്‍ അതേ നേരെ വിക്കറ്റ് കീപ്പര്‍ക്ക് നേരെയോ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്കോ എറിയുമെന്നാണ് താന്‍ കരുതിയതെന്ന് മണ്‍റോ പറഞ്ഞു. എന്നാല്‍ ഷര്‍ദ്ദുല്‍ പന്ത് നല്‍കിയത് കോലിക്കായിരുന്നു. അതോടെ ഞാന്‍ പെട്ടുവെന്ന് എനിക്ക് മനിസിലായി. പതിവുപോലെ കോലി വിക്കറ്റിലേക്ക് തന്നെ പന്തെറിയുകയും ഡയറക്ട് ഹിറ്റില്‍ ഞാന്‍ പുറത്താവുകയും ചെയ്തു. 47 പന്തില്‍ 64 റണ്‍സെടുത്ത മണ്‍റോ ആയിരുന്നു കിവീസിന്റെ ടോപ് സ്കോറര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍