Latest Videos

എല്ലാവര്‍ക്കും റിഷഭ് പന്തിനെ മതി! സഞ്ജു ഇല്ലാതെ വിരേന്ദര്‍ സെവാഗിന്റെ ടി20 ലോകകപ്പ് ടീം, രാഹുലിനും ഇടമില്ല

By Web TeamFirst Published Apr 24, 2024, 2:33 PM IST
Highlights

പതിനൊന്നംഗ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപറ്റന്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം വിക്കറ്റിന് പിന്നില്‍ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്താണ്.

ദില്ലി: ഐപിഎല്ലില്‍ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസണ്‍. നിലവില്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാമനാണ് സഞ്ജു. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സുള്ള സഞ്ജു നിലവില്‍ അഞ്ചാമതാണ്. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ക്യാപ്റ്റനായും തിളങ്ങുന്ന സഞ്ജു വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു. സഞ്ജുവിന് വരുന്ന ടി20 ലോകകപ്പില്‍ ഇടം നല്‍കണമെന്ന് വാദിക്കുന്നവരുണ്ട്. മുന്‍ ഇന്ത്യ്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ഇക്കൂട്ടത്തിലാണ്. ടീമിലിടം നല്‍കുക മാത്രമല്ല രോഹിത്തിന് ശേഷം സഞ്ജുവിനെ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍ ഇര്‍ഫാന്‍ പത്താന്റെ ടീമില്‍ സഞ്ജു പകരക്കാരനായിരുന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന് ഈ അഭിപ്രായമില്ല. അദ്ദേഹം ലോകകപ്പിന് വേണ്ട പ്ലേയിംഗ് ഇലവന്‍ പുറത്തുവിട്ടിരിക്കുകയാണ് സെവാഗ്. പതിനൊന്നംഗ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപറ്റന്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം വിക്കറ്റിന് പിന്നില്‍ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്താണ്. രോഹിത് നയിക്കുന്ന ടീമില്‍ കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല. 

സഞ്ജുവിനെ തള്ളിമാറ്റി റുതുരാജ്! മുന്നില്‍ കോലി മാത്രം; ഓറഞ്ച് ക്യാപ്പിനുള്ള ഓട്ടത്തില്‍ താരത്തിന് കുതിപ്പ്

അതേസമയം, രാജസ്ഥാന്‍ റോയല്‍സ് പേസര്‍ സന്ദീപ് ശര്‍മയക്ക് ഇടം ലഭിച്ചു. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവാണ് ടീമിലെ മറ്റു പേസര്‍മാര്‍. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ശിവം ദുബെ അല്ലെങ്കില്‍ റിങ്കു സിംഗ് എന്നിവരില്‍ ഒരാളും കളിക്കും.

സെവാഗിന്റെ ലോകകപ്പ് ടീം: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, റിങ്കു സിംഗ് / ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, സന്ദീപ് ശര്‍മ.

click me!