Latest Videos

എന്നെയല്ല, അവരെ കാണിക്ക്! ക്യാമറമാന് നേരെ വെള്ളക്കുപ്പി എറിയാനൊരുങ്ങി ധോണി; വൈറല്‍ വീഡിയോ

By Web TeamFirst Published Apr 24, 2024, 11:17 AM IST
Highlights

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ മാത്രമാണ് ധോണിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ആ പന്ത് ധോണി ബൗണ്ടറി കടത്തുകയും ചെയ്തു.

ചെന്നൈ: ഐപിഎഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരമുണ്ടാവുമ്പോഴെല്ലാം ആരാധകര്‍ കാത്തിരിക്കുന്നത് എം എസ് ധോണിക്ക് വേണ്ടിയാണ്. ഏത് ഗ്രൗണ്ടിലും ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന് വലിയ സ്വീകരണം ലഭിക്കുന്നു. ധോണിയാവട്ടെ ആരാധകരെ തെല്ലും നിരാശരാക്കാറുമില്ല. ബാറ്റിംഗില്‍ വെടിക്കെട്ട് തീര്‍ത്താണ് 42കാരന്‍ മടങ്ങുന്നത്. മുമ്പത്തേത് പോലെ തന്നെ ഫിനിഷിംഗ് റോള്‍ ഭംഗിയാക്കാന്‍ ധോണിക്ക് സാധിക്കുന്നു.

ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ മാത്രമാണ് ധോണിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ആ പന്ത് ധോണി ബൗണ്ടറി കടത്തുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പ് ധോണിയെ സ്‌ക്രീനില്‍ കാണിച്ചിരുന്നു. റുതുരാജ് ഗെയ്കവാദ്  - ശിവം ദുബെ സഖ്യം ബാറ്റ് ചെയ്യുമ്പോഴായിരുന്നു അത്. രണ്ട് പേരും തകര്‍ത്തടിക്കുമ്പോള്‍ ധോണി സ്‌ക്രീനില്‍ തെളിഞ്ഞു. ക്യാമറയെ ധോണി കാണിക്കുന്ന ദൃശ്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്യാമറയില്‍ നോക്കി കുപ്പികൊണ്ട് എറിയുന്നത് പോലെ കാണിക്കുകയായിരുന്നു ധോണി. തുടര്‍ച്ചയായി ധോണിയെ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണി തമാശ രീതിയില്‍ ഇത്തരത്തില്‍ കാണിച്ചത്. വീഡിയോ കാണാം...

Dhoni throwing bottle 🤣 pic.twitter.com/orBVvBixkG

— Ankur #RR (@ankurumm)

മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിക്ക് മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ മറുപടി നല്‍കിയ ലഖ്‌നൗ, ചെന്നൈക്കെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്ന് പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ലഖ്‌നൗ മറികടന്നു.

ഇതായിരിക്കണം ക്യാപ്റ്റന്‍! സഞ്ജു കളിച്ചത് ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്ക് വേണ്ടി; നായകനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

56 പന്തില്‍ സെഞ്ചുറി നേടിയ സ്റ്റോയ്‌നിസ് 63 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 15 പന്തില്‍ 34 റണ്‍സെടുത്ത നിക്കോളാസ് പുരാനും ആറ് പന്തില്‍ 17 റണ്‍സുമായി സ്റ്റോയ്‌നിസിനൊപ്പം വിജയത്തില്‍ കൂട്ടായ ദീപക് ഹൂഡയും ലഖ്‌നൗവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

click me!