കരിയറിലെ ഏറ്റവും വലിയ റണ്‍വേട്ട, ഈ വര്‍ഷത്തെയും; റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ്മ

By Web TeamFirst Published Dec 18, 2019, 2:42 PM IST
Highlights

കിംഗ് കോലിയെയും തന്‍റെ തന്നെ റെക്കോര്‍ഡും തകര്‍ത്താണ് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ കുതിക്കുന്നത്

വിശാഖപട്ടണം: വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് ലഭിച്ചിരിക്കുന്നത്. കരുതലോടെ തുടങ്ങിയ രോഹിത് ഇതിനകം 52 പന്തില്‍ 40 റണ്‍സ് പിന്നിട്ടുകഴിഞ്ഞു. ഇതിനിടെ ഏകദിന കരിയറിലെ ചില നേട്ടങ്ങളും ഹിറ്റ്‌മാന്‍ പേരിലാക്കി.

ഏകദിനത്തില്‍ ഒരു കലണ്ടന്‍ വര്‍ഷത്തില്‍ രോഹിത് ശര്‍മ്മയുടെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയാണ് ഇക്കുറി ആരാധകര്‍ കാണുന്നത്. 2017ല്‍ 1293 റണ്‍സ് നേടി റെക്കോര്‍ഡിട്ട രോഹിത് വിശാഖപട്ടണത്ത് തന്‍റെ റെക്കോര്‍ഡ് തകര്‍ത്തു. ഏകദിനത്തില്‍ 2019ല്‍ രോഹിത് 1300 റണ്‍സ് പിന്നിട്ടിട്ടുണ്ട്. 

ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തില്‍ കിംഗ് കോലിയെ മറികടക്കാനും രോഹിത്തിനായി. 1292 റണ്‍സാണ് 2019ല്‍ കോലിയുടെ സമ്പാദ്യം. എന്നാല്‍ വിശാഖപട്ടണത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് ശതകങ്ങളുള്ള കോലിക്ക് ഇന്ന് ബാറ്റ് ചെയ്യാനായാല്‍ രോഹിത്തിനെ പിന്നിലാക്കാനുള്ള അവസരമുണ്ട്. ഇന്നത്തെ മത്സരത്തില്‍ കളിക്കുന്ന വിന്‍ഡീസ് താരം ഷായ് ഹോപ് 1225 റണ്‍സുമായി 2019ലെ ഏകദിന റണ്‍വേട്ടയില്‍ മൂന്നാമതുണ്ട്. 

click me!