വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ ഇടക്കാല കോച്ച്; രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനെത്തില്ല

Published : Aug 24, 2022, 07:53 PM IST
വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ ഇടക്കാല കോച്ച്; രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനെത്തില്ല

Synopsis

ലക്ഷ്മണ്‍ ദുബായില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. സിംബാബ്‌വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ്‍ ദുബായില്‍ ഇറങ്ങുകയായിരുന്നു. ദ്രാവിഡ് കൊവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല.

ദുബായ്: മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. ഈമാസം 27ന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് നിയമനം. ഇതോടെ സ്ഥിരം കോച്ച് രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് ഉറപ്പായി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ദ്രാവിഡിന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നത്. നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത് ലക്ഷമണ്‍ ആയിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. കൊവിഡ് നെഗറ്റീവാകുന്ന സമയം ദ്രാവിഡ് ടീമിനൊപ്പം ചേരും.

ലക്ഷ്മണ്‍ ദുബായില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. സിംബാബ്‌വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ്‍ ദുബായില്‍ ഇറങ്ങുകയായിരുന്നു. ദ്രാവിഡ് കൊവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ലക്ഷ്മണിനോട് ദുബായില്‍ തങ്ങാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ദ്രാവിഡ് കൊവിഡ് നെഗറ്റീവുന്ന സമയം ടീമിനൊപ്പം ചേരാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

അവർ ചാറ്റ് ചെയ്യട്ടേ, എനിക്കിത് പ്രാർഥനയുടെ സമയം; ഖുർആനിൽ മുഴുകി മുഹമ്മദ് റിസ്വാൻ-ഹൃദയം കീഴടക്കി വീഡിയോ

''നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. അതിനാല്‍ വിവിഎസ് ലക്ഷ്മണനെ പകരക്കാരനായി അയക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹരാരെയിലുള്ള വിവിഎസ് ഇന്ന് ചിലപ്പോള്‍ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.'' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ദ്രാവിഡ്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

കെ എല്‍ രാഹുല്‍- ആതിയ ഷെട്ടി വിവാഹം ഇനിയും വൈകുമോ? പ്രതികരണമറിയിച്ച് സുനില്‍ ഷെട്ടി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വെള്ളം കുടിക്കാനായി ക്രീസ് വിട്ടിറങ്ങി, സെഞ്ചുറിക്ക് അരികെ അഭിമന്യു ഈശ്വരനെ റണ്ണൗട്ടാക്കി സര്‍വീസസ്
വിജയം തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ന്യൂസിലന്‍ഡ്, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാന്‍ കിഷനും നിര്‍ണായകം