'എനിക്കിപ്പോള്‍ റിവേഴ്സ് സ്വീപ്പും വശമുണ്ട്'; വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്ത് മുന്‍ ഓപ്പണര്‍

By Gopala krishnanFirst Published Aug 24, 2022, 7:10 PM IST
Highlights

കഴിഞ്ഞ നാലു മാസമായി എന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താനുള്ള കഠിനാധ്വാനത്തിലാണ് ഞാന്‍. ഞാനിപ്പോള്‍ സ്വീപ്പ് ഷോട്ടുകളും റിവേഴ്സ് സ്വീപ്പ് ഷോട്ടുകളും നല്ലരീതിയില്‍ കളിക്കും. അതും പേസര്‍മാര്‍ക്കെതിരെ പോലും. ബാറ്റിംഗില്‍ പുതുതായി നാലോ അഞ്ചോ ഷോട്ടുകള്‍ ഞാന്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. അത് ഫലം കാണുന്നുമുണ്ട്-മായങ്ക് ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലും പിന്നീട് ടി20 ടീമിലും ആദ്യ ചോയ്സിലുണ്ടായിരുന്ന താരങ്ങളാണ് പൃഥ്വി ഷായും മായങ്ക് അഗര്‍വാളും. എന്നാല്‍ പരിക്കും ഫോം ഔട്ടും കാരണം ഇരുവരും ഒരാള്‍ക്ക് പുറകെ ഒരാളായി പുറത്തുപോയപ്പോള്‍ തിരിച്ചു ടീമിലെത്തുക എന്നത് വലിയ പാടായി. ഇതിനിടെ ഇന്ത്യന്‍ ടീമിലെ നഷ്ടമായ സ്ഥാനം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് മായങ്ക് അഗര്‍വാള്‍. ഇതിനായി താന്‍ കഴിഞ്ഞ കുറച്ചു മൂന്നോ നാലോ മാസങ്ങളായി പുതിയ ഷോട്ടുകള്‍ പരീക്ഷിക്കുകയാണെന്ന് മായങ്ക് പറഞ്ഞു.

കഴിഞ്ഞ നാലു മാസമായി എന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താനുള്ള കഠിനാധ്വാനത്തിലാണ് ഞാന്‍. ഞാനിപ്പോള്‍ സ്വീപ്പ് ഷോട്ടുകളും റിവേഴ്സ് സ്വീപ്പ് ഷോട്ടുകളും നല്ലരീതിയില്‍ കളിക്കും. അതും പേസര്‍മാര്‍ക്കെതിരെ പോലും. ബാറ്റിംഗില്‍ പുതുതായി നാലോ അഞ്ചോ ഷോട്ടുകള്‍ ഞാന്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. അത് ഫലം കാണുന്നുമുണ്ട്-മായങ്ക് ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

കുംബ്ലെ മാത്രമല്ല, മായങ്കും തെറിക്കും; അഴിച്ചുപണിക്ക് പഞ്ചാബ് കിംഗ്‌സ്; ഇംഗ്ലണ്ട് ഹിറ്റര്‍ പുതിയ ക്യാപ്റ്റന്‍?

നിലവില്‍ കര്‍ണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ടി20യില്‍ കളിക്കുന്ന മായങ്ക് മിന്നുന്ന ഫോമിലാണ്. ബെംഗലൂരു ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന മായങ്ക് 11 മത്സരങ്ങളില്‍ 480 റണ്‍സടിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ഇന്നിംഗ്സില്‍ 43, 44, 102 നോട്ടൗട്ട്, 112 എന്നിങ്ങനെ സ്കോര്‍ ചെയ്യാനും മായങ്കിനായി. 53.33 ശരാശരിയില്‍ 167.24 സ്ട്രൈക്ക് റേറ്റിലാണ് മായങ്കിന്‍റെ ബാറ്റിംഗ്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സ് നായകനായിരുന്ന മായങ്കിന് 12 ഇന്നിംഗ്സുകളില്‍ 196 റണ്‍സെ നേടാനായിരുന്നുള്ളു. എന്നാല്‍ മരാഹാജ ടി20യില്‍ ഇതുവരെ 480 റണ്‍സടിച്ച മായങ്ക് 50 ഫോരും 20 സിക്സറും പറത്തി. ഇതുവരെ നേടിയ രണ്ട് സെഞ്ചുറികളില്‍ ഒന്ന് 48 പന്തിലും മറ്റൊന്ന് 58 പന്തിലുമായിരുന്നു.

കഴിവില്ലാതെയല്ലല്ലോ ഇത്രയും എത്തിയത്, വിമര്‍ശകര്‍ക്ക് മറുപടിയുമായി വിരാട് കോലി

മഹാരാജ് ട്രോഫിയില്‍ രണ്ട് സെഞ്ചുറികള്‍ നേടാനായതിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനായതിലും സന്തോഷമുണ്ടെന്നും മായങ്ക് പറഞ്ഞു.  അതേസമയം, ഐപിഎല്ലില്‍ മായങ്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പഞ്ചാബ് കിംഗ്സ് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിശീലകനായ അനില്‍ കുംബ്ലെയുടെ സ്ഥാനവും തെറിക്കുമെന്നാണ് സൂചനകള്‍. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടീമിന്‍റെ പുതിയ പരിശീലകനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

click me!