സഞ്ജു കളിക്കണം; ആദ്യ ഏകദിനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്ത് വിവിഎസ് ലക്ഷ്മണ്‍

By Web TeamFirst Published Jul 12, 2021, 9:35 PM IST
Highlights

മലയാളി താരം സഞ്ജു സാംസണെ ടീമിലുള്‍പ്പെടുത്തണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. ''ധവാനും പൃഥ്വി ഷായുമാണ് ഞാന്‍ തിരിഞ്ഞെടുക്കുന്ന ടീമിലെ ഓപ്പണര്‍മാര്‍.

ഹൈദാരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമിനെ എങ്ങനെ ഒരുക്കുമെന്ന ചിന്തയിലായിരിക്കും ടീം മാനേജ്‌മെന്റ്. ഇരുപത് പേരില്‍ നിന്ന് 11 പേരെ തിരഞ്ഞെടുക്കുകയെന്നുള്ളത് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും തലവേദനയായിരിക്കും. എന്നാലിപ്പോള്‍ ആദ്യ ഏകദിനത്തില്‍ കളിക്കേണ്ട ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വവിഎസ് ലക്ഷ്മണ്‍. 

മലയാളി താരം സഞ്ജു സാംസണെ ടീമിലുള്‍പ്പെടുത്തണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. ''ധവാനും പൃഥ്വി ഷായുമാണ് ഞാന്‍ തിരിഞ്ഞെടുക്കുന്ന ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാമനായി സൂര്യകുമാര്‍ യാദവ് കളിക്കും. നാലാം സ്ഥാനത്ത് സഞ്ജു സാംസണ്‍. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. അഞ്ചാമനായി മനീഷ് പാണ്ഡെയും കളിക്കും.

ആറും ഏഴും സ്ഥാനങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും കളിക്കാനെത്തും. ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറുമാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി യൂസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും കളിക്കാനെത്തും.'' ലക്ഷ്മണ്‍ വ്യക്തമാക്കി. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പ്രഖ്യാപിച്ച ടീമില്‍ ഒരു മാറ്റമുണ്ട്. ക്രുനാലിന് പകരം നിതീഷ് റാണയെയാണ് ഇര്‍ഫാന്‍ ഉള്‍പ്പെടുത്തിയത്. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയണമെന്നും പത്താന്‍ പറഞ്ഞു. 

അങ്ങനെ വരുമ്പോള്‍ ഭുവനേശ്വര്‍, ദീപക് എന്നിവര്‍ക്കൊപ്പം മൂന്നാം പേസറുമാവും. പത്താന്‍ പറഞ്ഞുനിര്‍ത്തി.

click me!